കുയിൽ സ്വരം കുഴൽ മീട്ടുന്നൂ

ഉം ....ഉം ...

കുയിൽ സ്വരം കുഴൽ മീട്ടുന്നൂ 
മയിൽ  സ്വയം കുട നീർത്തുന്നൂ
ഈ സന്ധ്യാ നേരം തന്നിൽ
കാളിന്ദീതീരത്തോ കണ്ണൻ വന്നോ
കയ്യെത്തും ദൂരത്തോ കണ്ണൻ നിന്നോ
നിൻ കനവടിമുടി അവനരുളിയ
പ്രണയമധുരമോ  (കുയിൽ സ്വരം)

കാലത്തേയെന്നും കള്ളക്കണ്ണോടെ കണ്മുന്നിൽ വരുമെന്നോ
കൊന്നപ്പൂ മിന്നും മേടത്തിൻ നാളിൽ
ഉള്ളിൽ തേൻ തുളുമ്പുന്നോ
കുറുനിരയിൽ മിഴിമലരിൽ 
കവിളിണയിൽ ചൊടിയിതളിൽ
പൊങ്കുളിരലകളിൽ അവനണിയണ കളഭമണികളോ  (കുയിൽ)

ലല ലല ലലാലാലാ...
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kuyil Swaram Kuzhal Meettunnuu