ഒരു പാട്ടു ഞാന്‍ കേള്‍ക്കേ

ഒരു പാട്ടു ഞാന്‍ കേള്‍ക്കേ
ഒരു രാഗം സ്വരമണിയേ
പ്രാണനൊന്നായ് തഴുകും പോലെ
ഉള്ളില്‍ നിന്നും ഒരു ഗീതം
‌ഒരു പാട്ടു ഞാന്‍ കേള്‍ക്കേ

ഞാന്‍ പോകുമിടമെല്ലാം
തന്നില്‍ നീ വന്നു വിടരുന്നു
എന്‍ പ്രാണനിനാധാരം
എല്ലാ നാളിലും നീയാകും
നീയമൃതാം ജീവനദി
എന്നാശതന്‍ ദീപം നീ
പ്രാണനൊന്നായ് തഴുകും പോലെ
ഉള്ളില്‍ നിന്നും ഒരു ഗീതം
‌ഒരു പാട്ടു ഞാന്‍ കേള്‍ക്കേ

നീ പാടും അലയായാല്‍
നിന്നില്‍ ലയമായ് തുടരും ഞാന്‍
എന്‍ മാനസതാളം നീ
നിന്‍ മാനസതാളം ഞാന്‍
എന്‍ നയനങ്ങള്‍ സമുദ്രങ്ങളായ്
അതില്‍ കാണ്മതു നിന്‍ ഭാവങ്ങള്‍
പ്രാണനൊന്നായ് തഴുകും പോലെ
ഉള്ളില്‍ നിന്നും ഒരു ഗീതം
‌ഒരു പാട്ടു ഞാന്‍ കേള്‍ക്കേ

എന്‍ കണ്ണുകള്‍ അടയില്ലാ
നിന്‍ തൂമുഖം കാണാതെ
എൻ ഉദയവും നിന്നാലേ
നീയാകും പ്രഭയാലേ
എന്നായിരം ജന്മങ്ങളും
നാം തമ്മില്‍ ഒന്നിക്കുവാന്‍
പ്രാണനൊന്നായ് തഴുകും പോലെ
ഉള്ളില്‍ നിന്നും ഒരു ഗീതം
‌ഒരു പാട്ടു ഞാന്‍ കേള്‍ക്കേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru paattu Njan kelkke