എത്ര സുധാമയമായിരുന്നാ ഗാനം

ആ..... ആ.... ആ... 
എത്ര സുധാമയമായിരുന്നാ ഗാനം

എത്ര സുധാമയമായിരുന്നാ ഗാനം
അത്രമേല്‍ വേദനയേകിയെന്നില്‍ 
എത്ര സുധാമയമായിരുന്നാ ഗാനം
അത്രമേല്‍ വേദനയേകിയെന്നില്‍ 
ജന്മങ്ങളേറെ തപസ്സിരുന്നാല്‍ പോലും
ജന്മങ്ങളേറെ തപസ്സിരുന്നാല്‍ പോലും
ആവില്ലതിന്‍ ശ്രുതി മീട്ടിടുവാന്‍
എത്ര സുധാമയമായിരുന്നാ ഗാനം
എത്ര സുധാമയമായിരുന്നാ ഗാനം
എത്ര സുധാമയമായിരുന്നാ ഗാനം

അറിയുവാനാകുന്നില്ലാ ഗാനഭാവത്തില്‍
നിറയുന്ന നിന്‍ നോവിന്‍ തേങ്ങലുകള്‍
അറിയുവാനാകുന്നില്ലാ ഗാനഭാവത്തില്‍
നിറയുന്ന നിന്‍ നോവിന്‍ തേങ്ങലുകള്‍
താരണിരാവുകള്‍ താരാട്ടു പാടുമ്പോള്‍
താരണിരാവുകള്‍ താരാട്ടു പാടുമ്പോള്‍
താനെ പൊഴിയുന്ന ഗദ്ഗദങ്ങള്‍
എത്ര സുധാമയമായിരുന്നാ ഗാനം

അലിയുകയാണെന്റെ ഹൃദയമഗാധമായ്
പതറുന്നു പ്രാണന്‍ നിന്നോര്‍മ്മകളില്‍
അലിയുകയാണെന്റെ ഹൃദയമഗാധമായ്
പതറുന്നു പ്രാണന്‍ നിന്നോര്‍മ്മകളില്‍
ഇരുള്‍ വീണൊരെന്നിലെ കനവുകളില്‍ പോലും
ഇരുള്‍ വീണൊരെന്നിലെ കനവുകളില്‍ പോലും
പകരുക കരുണയെന്‍ ജീവനിലും
എത്ര സുധാമയമായിരുന്നാ ഗാനം

അണയരുതാഗാനമെന്‍ അന്തരാത്മാവില്‍
വിരിയേണം താമര തേന്‍ശ്രുതികള്‍
അണയരുതാഗാനമെന്‍ അന്തരാത്മാവില്‍
വിരിയേണം താമര തേന്‍ശ്രുതികള്‍
അമൃതം പൊഴിയുന്നോരാ നാദവീചികള്‍
അമൃതം പൊഴിയുന്നോരാ നാദവീചികള്‍
അനവരതം ഞാന്‍ നുകര്‍ന്നിരിക്കും
എത്ര സുധാമയമായിരുന്നാ ഗാനം
അത്രമേല്‍ വേദനയേകിയെന്നില്‍ 
എത്ര സുധാമയമായിരുന്നാ ഗാനം
അത്രമേല്‍ വേദനയേകിയെന്നില്‍ 
ജന്മങ്ങളേറെ തപസ്സിരുന്നാല്‍ പോലും
ജന്മങ്ങളേറെ തപസ്സിരുന്നാല്‍ പോലും
ആവില്ലതിന്‍ ശ്രുതി മീട്ടിടുവാന്‍
എത്ര സുധാമയമായിരുന്നാ ഗാനം
എത്ര സുധാമയമായിരുന്നാ ഗാനം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ethra Sudhaamayamayirunnaa Gaanam

Additional Info

അനുബന്ധവർത്തമാനം