നാണയം കണ്ടാല്‍ നക്കിയെടുക്കും

നാണയം കണ്ടാല്‍ നക്കിയെടുക്കും
നാണമില്ലാത്തോരിസഹാക്കേ
കേട്ടാല്‍ കുളിക്കണം നിങ്ങടെ തട്ടിപ്പും
നാട്ടില്‍ പാട്ടല്ലേ മൂരാച്ചി

ഓംകാരപ്പൊരുളാണേ സത്യം ഞങ്ങള്‍
ഓടിയൊളിക്കുമെന്നോര്‍ക്കേണ്ടാ
പള്ളിപ്പടയുടെ മൂച്ചൊന്നും നോക്കേണ്ട
പിള്ളേച്ചന്‍ തന്നെ നയിച്ചാട്ടെ

പടക്കുറുപ്പേ ജേതാവേ പഞ്ചായത്തിന്‍ നേതാവേ
പടയണിവന്നാലും ചെമ്പടവന്നാലും
പപ്പടം പോലെ പൊടിച്ചോളാം
ഹ മണ്ഡോദരിയുടെ മാനം കാക്കാന്‍
നേരിട്ടു വെട്ടിമരിച്ചോളാം

ആര്‍ഷസംസ്കാരസം‌പൂജ്യനാം സ്വാമി
ശീര്‍ഷാസനാനന്ദ സ്വാമി
അമ്പുകളെടുക്കു വമ്പുകളൊടുക്കു
അവതാരമായ് വന്നു ഞങ്ങളെ നയിക്കൂ

ഹരഹര ശംഭോ ശിവശിവശംഭോ
പാലം കാക്കുക ശിവശിവശംഭോ
അക്കരെയിക്കരെ നില്‍ക്കും ഞങ്ങള്‍ -
ക്കൊക്കെയുമീയൊരു പാലം മാത്രം
ഹരഹര ശംഭോ ശിവശിവശംഭോ
ഹരഹര ശംഭോ ശിവശിവശംഭോ

panchavadippalam-nanayam kandal.flv