നോവിന്റെ മാറിൽ
നോവിന്റെ മാറിൽ കോലം തുള്ളണ
കോലത്ത് നാട്ടിലെ പുലിയച്ഛൻ
കോലം തുള്ളി കോലം കെട്ട്
കോലായിലെത്തിയ നേരം (2)
കൂടെവന്നവർ കാട്ടിക്കൊടുത്തു
കൂടെവന്നത് കൂരിരുട്ടെന്നോ (2)
കാട് തന്നവർ കൂട്ടിലടച്ചോ
കൂട്ടിലേറി തേൻപാട്ടിലായോ (2)
ചോട് തന്നവർ ചൊല്ലിക്കളഞ്ഞു
ചേല് തന്നവർ തല്ലിപ്പിരിച്ചോ (2)
താളം തന്നവർ തള്ളിക്കളഞ്ഞു
മേളം തന്നവർ തള്ളിപ്പറഞ്ഞു (2)
നോവിന്റെ മാറിൽ കോലം തുള്ളണ
കോലത്ത് നാട്ടിലെ പുലിയച്ഛൻ
കോലം തുള്ളി കോലം കെട്ട്
കോലായിലെത്തിയ നേരം
കാലം കെട്ടൊരു കാലത്തിലാണെ
കോലം കെട്ടി കോലത്തിലായേ
കാലം കെട്ടൊരു കാലത്തിലാണെ
കോലം കെട്ടി കോലത്തിലായേ
ഉണ്ണാറില്ല ഉറങ്ങാറില്ല എങ്ങോ പോയി പുലിയച്ഛൻ
തൂണേതില്ല തുണയേതില്ല എങ്ങോ പോയി പുലിയച്ഛൻ
എങ്ങോ പോയി പുലിയച്ഛൻ എങ്ങോ പോയി
താന്താനെ താനേ തക താന്താനെ താനേ
താന്താനെ താനേ തക താന്താനെ താനേ
നോവിന്റെ മാറിൽ കോലം തുള്ളണ
കോലത്ത് നാട്ടിലെ പുലിയച്ഛൻ
കോലം തുള്ളി കോലം കെട്ട്
കോലായിലെത്തിയ നേരം
കോലായിലെത്തിയ നേരം
കോലായിലെത്തിയ നേരം