ശ്രുതിമധുര സ്വരമുറങ്ങും (Happy)

ശ്രുതിമധുര സ്വരമുറങ്ങും
ഒരു നിമിഷം ഒരു നിമിഷം
ഹരിതസ്വപ്ന ലഹരിതൻ
വരചഷകം വരചഷകം
(ശ്രുതിമധുര...)

രാഗമിവിടെ അലയറ്റൊരു കടലാകുന്നു
നാദമേതോ നിലയറ്റൊരു കയമാകുന്നു
ഈ കടലിൻ ദാഹമല്ലോ
ഈ കയത്തില്‍ മോഹമല്ലോ
(ശ്രുതിമധുര...)

ആ......
രാവുമഴയൊരു പൂമഴയായ് കുളിരേകുന്നു
പ്രേമഗാനം നിറമനസ്സിൻ നിനവാകുന്നു
ഈ കുളിരില്‍ നാമലിയും
ഈ നിനവില്‍ നാമൊഴുകും
(ശ്രുതിമധുര...)

Sruthimadhura Swaramuthirum Oru Nimisham.....(Preetha Madhu)