ശ്രുതിമധുര സ്വരമുറങ്ങും

Year: 
1984
Sruthimadhura swaramurangum
0
No votes yet

ശ്രുതിമധുര സ്വരമുറങ്ങും ഒരു നിമിഷം
ഹരിതസ്വപ്ന ലഹരിയുഴിഞ്ഞൊരു വരചഷകം
(ശ്രുതിമധുര...)

രാഗമിവിടെ അലയറ്റൊരു കടലായ് തീർന്നു
നാദമേതോ നിലയറ്റൊരു കയമായ് തീർന്നു
ഈ കടലില്‍ ദാഹമൊതുങ്ങി
ഈ കയത്തില്‍ മോഹമൊടുങ്ങി
(ശ്രുതിമധുര...)

രാവുമഴയും പൂമഴയും കനവായ് തീര്‍ന്നു
പ്രേമഗാനം മനസ്സുകളില്‍ നിനവായ് തീര്‍ന്നു
ഈ കനവില്‍ ദാഹമൊതുങ്ങി
ഈ നിനവില്‍ മോഹമുറങ്ങി
(ശ്രുതിമധുര...)

Sruthi Madhura Swaramurangum - ആശംസകളോടെ (Sanjeev Nair)