ഓ തൊട്ടാൽ മേനി പൂക്കും

Year: 
1984
Oh thottaal meni pookkum
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

ഓ തൊട്ടാൽ മേനി പൂക്കും
ഓ...തൊട്ടാൽ മേനി പൂക്കും
വർണ്ണത്തൂവൽ പീലി നൽകൂ
നിന്റെ പാട്ടിൻ രാഗം നൽകൂ
(ഓ തൊട്ടാൽ...)

സ്വർണ്ണപ്പൂ ചൂടി വരൂ നീ ഈ മലർവാടിയിൽ
സ്വപ്നം രതി നൃത്തമാടുന്ന മണിമേടയിൽ
കല്ലിൻ കരൾപോലും ലയരാഗമധു തൂകുമ്പോൾ
ചുണ്ടിൽ ഇതൾത്തുമ്പിൽ പ്രിയനേകാൻ
രസമൂറുമ്പോൾ
ഓ തൊട്ടാൽ മേനി പൂക്കും
ഓ...തൊട്ടാൽ മേനി പൂക്കും

മോഹം മോഹത്തിൻ കതിർതേടും
കുളിർ യാമത്തിൽ
ദാഹം ദാഹത്തിൻ ചുഴിതേടും മദയാമത്തിൽ
രോമഹർഷത്തിൻ മൃദുമേനി തളിർ ചൂടുമ്പോൾ
മാംസപുഷ്പങ്ങൾ ലാവണ്യക്ഷതം തേടുമ്പോൾ
മാംസപുഷ്പങ്ങൾ ലാവണ്യക്ഷതം തേടുമ്പോൾ
(ഓ തൊട്ടാൽ...)

Oh Thottaal Meni Pookkum... - Song From - Malayalam Movie Oru Nimisham Tharu [HD]