മകര നിലാവിൽ

മകരനിലാവിൽ മനസ്സുന്നുള്ളിൽ വിരുന്നു വന്നവളെ
ചഞ്ചല മിഴികളിൽ അഞ്ജനമെഴുതി കടന്നുവന്നവളെ
മാദകരാവിൽ  മണിക്കിനാവിൽ അടുത്തു വന്നവനെ
പിരിഞ്ഞു പോകില്ലൊരുനാളും നാം അലിഞ്ഞു ചേർന്നില്ലേ ല  
നയനങ്ങൾ നാണത്തിൻ കഥ പറയും നേരത്ത്  
തുടുത്ത കവിളിൽ നിനക്കു ഞാനൊരു മുത്തം തന്നോട്ടെ
മകരനിലാവിൽ മനസ്സുന്നുള്ളിൽ വിരുന്നു വന്നവളെ
ചഞ്ചല മിഴികളിൽ അഞ്ജനമെഴുതി കടന്നുവന്നവളെ

മന്ദാരപ്പൂവനിയിൽ മറ്റാരും കാണാതെ
ചിരിയൂറും ചുണ്ടിണയിൽ മധുരം കിള്ളി തന്നവനെ
ആരാരും കാണാതെ അരയോളം വെള്ളത്തിൽ
അപ്സര കന്യകൾ കുളിച്ചു നിന്നത് കണ്ടില്ലേ
മാനത്തമ്പിളി  മുഖം മറച്ചത് നാണം കൊണ്ടല്ലേ
അത് നമ്മെ കണ്ടല്ലേ...
മകരനിലാവിൽ മനസ്സുന്നുള്ളിൽ വിരുന്നു വന്നവളെ
ചഞ്ചല മിഴികളിൽ അഞ്ജനമെഴുതി

മകരനിലാവിൽ.....മകരനിലാവിൽ....മകരനിലാവിൽ..
മാദക രാവിൽ  ...മാദക രാവിൽ  ...മാദക രാവിൽ  ...

പത്മതീർത്ഥക്കരയിൽ കണ്ണിൽ കവിതയുമായ്
കൊതിയൂറും കാറ്റുവന്നൊരു മന്ത്രം ചൊല്ലിത്തന്നില്ലേ
രാഗമായ് ഈണമായ് രതിലയതാളമായ്
എന്നിലലിഞ്ഞു ചേർന്നൊരു മധുരക്കിനാവായ് വരുമോ നീ
മലരേ നിന്നിൽ മയങ്ങി വീണൊരു മധുപൻ ഞാനല്ലേ
നിൻ മധുപൻ ഞാനല്ലേ ...
മകരനിലാവിൽ മനസ്സുന്നുള്ളിൽ വിരുന്നു വന്നവളെ
ചഞ്ചല മിഴികളിൽ അഞ്ജനമെഴുതി കടന്നുവന്നവളെ
മാദകരാവിൽ  മണിക്കിനാവിൽ അടുത്തു വന്നവനെ
പിരിഞ്ഞു പോകില്ലൊരുനാളും നാം അലിഞ്ഞു ചേർന്നില്ലേ ല  
നയനങ്ങൾ നാണത്തിൻ കഥ പറയും നേരത്ത്  
തുടുത്ത കവിളിൽ നിനക്കു ഞാനൊരു മുത്തം തന്നോട്ടെ

[അടിക്കുറിപ്പ് : വീഡിയോ അപ്ലോഡ്ചെഴ്സ് ഷെയറിംങ് ഡിസേബിൾ ചെയ്തിരിക്കുന്നതിനാൽ യുട്യൂബ് ലിങ്ക് ചേർക്കാൻ സാധിച്ചിട്ടില്ല ,

ചുവടെയുള്ള ലിങ്കിൽ ഗാനം കാണാം .]

Song

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
makara nilavil

Additional Info

Year: 
2018

അനുബന്ധവർത്തമാനം