നാളെവരും പൊൻപുലരി
നാളെവരും പൊൻപുലരി നേടുവാനായ്
ഇന്ന് നാടുണർത്തി നാടിളക്കി നമ്മളുണരേണം
തൊഴിലാളികളുടെ നിഘണ്ടുവിലെങ്ങും
തോൽവി എന്നൊരു പദമില്ല
നാളെവരും പൊൻപുലരി നേടുവാനായ്
ഇന്ന് നാടുണർത്തി നാടിളക്കി നമ്മളുണരേണം
ചോരച്ചെങ്കൊടി തണലിൽ വിരിയും
വർഗ്ഗവികാരം വളരട്ടെ
പണിയാളർക്കായ് പൊരുതുന്നോർക്ക്
ചെങ്കൊടിയെന്നും തണലേകും
ലാൽസലാം ലാൽസലാം ലാൽസലാം ലാൽസലാം
ഇന്നാണ് ഞമ്മടെ മണ്ണിലെ പൂരോം മേളോം മാളോരെ
ഇന്നാണ് ചെങ്കൊടിയാണ് പൊന്നാണെടി പെണ്ണാളേ
ചോര നീരാക്കാൻ നാട്ടാര് -ആ
ചോറുണ്ണാൻ തമ്പ്രാൻമാര്
അക്കാലം കാടുകേറി പോയെടി പുക്കെ പെണ്ണാളെ
പട്ടാമ്പീലെ തമ്പ്രാൻ ഞമ്മടെ കൂടെയാണെടി കണ്ണാളെ
ബിലാത്തി പട്ടാളം വന്നു സഖാക്കളെ
വേട്ടയാടിയ കാലത്ത്
ചോരക്കളത്തിൽ നിന്നുദിച്ചുയർന്ന
തീയമ്പാണീ ചെങ്കൊടി
ഇന്നാണ് ഞമ്മടെ മണ്ണിലെ പൂരോം മേളോം മാളോരേ
ഞമ്മടെ മാർക്സ്പാപ്പയും ലെനിനിക്കാക്കയും
പടുത്തുയർത്തിയ സ്ഥാപനം
ഇത് ഉയരുവാൻ പണ്ട് പടക്കളത്തിൽ
ശഹീദായ സഖാക്കളെ
ഇനിയെന്നുമെന്നും നിങ്ങ ഞമ്മടെ
ഖൽബിനുള്ളിൽ വാണിടും
ഇബിലീസുകളുടെ തോക്കിനു നേരെ
നിങ്ങളു കാട്ടി വിരിമാറൊന്നായ്
സുഖദാക്കളുടെ പാരമ്പര്യം
ഇസ്ലാം എന്നും വെച്ചുപുലർത്തും
പോരാടി അവകാശം നേടീടണം
പോരാടി അവകാശം നേടീടണം
ലാഹൗല വലാഖുവ്വത്ത ഇല്ലാബില്ല
ലാഹൗല വലാഖുവ്വത്ത ഇല്ലാബില്ല