ഈ മമ്മദിക്കായ്ക്കെന്നുമെന്നും

ഈ മമ്മദിക്കായ്ക്കെന്നുമെന്നും
കണ്ണിണകൾ നിങ്ങളല്ലേ
എൻ സങ്കടങ്ങൾ മാറ്റിടാനായ്
റബ്ബ് തന്നൊരു ബർക്കത്തല്ലേ
ഖൽബിനുള്ളിലെ നാലുകെട്ടിൽ
ഊറിടുന്നെൻ വേദനകൾ
നിങ്ങൾ കൊഞ്ചി പുഞ്ചിരിച്ചാൽ
മഞ്ഞുപോലവ മാഞ്ഞിടുന്നു
ഈ മമ്മദിക്കാന്റുള്ളിൽ നിന്നും
റൂഹൊരുനാൾ പോകുമെങ്കിലും
ആഹിറത്തിൽ പൊന്നു മക്കളേ
കണ്ടുമുട്ടും നിങ്ങളെ ഞാൻ

വലിയവനായെന്റുടയവനോട്
എന്നെന്നും ഞാൻ തേടീടുന്നു
അള്ളാ നിന്നുടെ കരുണാകളാലീ പൊന്നോമനകളെ കാത്തിടണേ നീ
ഇടതടവില്ലാതുലാസം ഈ
ദുനിയാവിൽ നീ ഏകീടേണം
കാലങ്ങൾ കഴിയുമ്പോൾ നിങ്ങൾ വളരുമ്പോൾ
ആരോരുമില്ലാത്തീ മിസ്കീനെ മറക്കല്ലേ
കാലങ്ങൾ കഴിയുമ്പോൾ നിങ്ങൾ വളരുമ്പോൾ
ആരോരുമില്ലാത്തീ മിസ്കീനെ മറക്കല്ലേ

ഷേറുകൾ തീർത്തെൻ കരളിനുള്ളിൽ
ഖയറുകൾ വിതറൂ സുബ്ഹാനള്ളാ
കരകൾ കാണാക്കടലിൽ നിന്നും
കരകേറ്റേണം ഇലാഹീ നീ
തലമുറതോറും സുഖമേകാൻ
അഹദായവനേ വിധി കൂട്ടൂ നീ
കാലങ്ങൾ കഴിയുമ്പോൾ നിങ്ങൾ വളരുമ്പോൾ
ആരോരുമില്ലാത്തീ മിസ്കീനെ മറക്കല്ലേ
കാലങ്ങൾ കഴിയുമ്പോൾ നിങ്ങൾ വളരുമ്പോൾ
ആരോരുമില്ലാത്തീ മിസ്കീനെ മറക്കല്ലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ee mammadikkakkennumennum

Additional Info

Year: 
1984

അനുബന്ധവർത്തമാനം