വാരൊളിയില്‍ വാനിന്‍ കരയില്‍
വാരൊളിയില്‍ വാനിന്‍ കരയില്‍
വരനായ് വരും ഞാന്‍ നിന്നരികില്‍
നിന്‍ നിനവില്‍ നെഞ്ചം എന്‍ വഴിയില്‍
താലം നിരത്തും പൂക്കളങ്ങള്‍
വാരൊളിയില്‍ വാനിന്‍ കരയില്‍
വരനായ് വരും ഞാന്‍ നിന്നരികില്‍
നിന്‍ നിനവില്‍ എനിയ്ക്കായ് ശ്രുതി
നിന്‍ കനവില്‍ എനിയ്ക്കായ് കൃതി
നിന്‍ ഉണര്‍വ്വില്‍ മനമേ ഉരുകി
വാടിടുമോ മെഴുപോല്‍ ഉരുകി
പല പല ജന്മം ഞാന്‍ എടുപ്പേ
പാട്ടുകള്‍ കോടി ആലപിപ്പേ
എന്നും നിനയ്ക്കായ് കാത്തിരിയ്ക്കും
ആ...
വാരൊളിയില്‍ വാനിന്‍ കരയില്‍
വരനായ് വരും ഞാന്‍ നിന്നരികില്‍
ആയിരം ആയിരം ആഗ്രഹങ്ങള്‍
ആശയില്‍ ഉള്ളത്തില്‍ പേറി വന്നേ
ആവിയില്‍ വേവുന്ന വാണികളായ്
ദേവി നിന്‍ നെഞ്ചില്‍ ദൂതു വിട്ടൂ
നിനവുകള്‍ എങ്ങോ അലഞ്ഞിടുന്നു
കനവുകള്‍ എന്തോ കലങ്ങിടുന്നു
നിഴല്‍പോല്‍ നിന്നെ തുടരുകയായ്
ആ..
വാരൊളിയില്‍ വാനിന്‍ കരയില്‍
വരനായ് വരും ഞാന്‍ നിന്നരികില്‍
നിന്‍ നിനവില്‍ നെഞ്ചം എന്‍ വഴിയില്‍
താലം നിരത്തും പൂക്കളങ്ങള്‍
വാരൊളിയില്‍ വാനിന്‍ കരയില്‍
വരനായ് വരും ഞാന്‍ നിന്നരികില്‍