മിഴി രണ്ടും തേൻകിണ്ണം

മിഴി രണ്ടും തേൻകിണ്ണം
ഇമവീശിവരുന്നവയെൻ മുന്നിൽ
അറിയാതെ നെഞ്ചിൽ നീ അഞ്ചലരെയ്യുമ്പോൾ
വനവീഥികൾ തോറും മധുമാസവിഹാരം
മൃദുതെന്നലിലോരും വഴിയോരകുടീരം
കുളിരേകും പൂമന്ദിരം
(മിഴി രണ്ടും...)

സ്വരമേഴും ലാളിക്കും നിൻ വിരലെന്നിൽ മേയുമ്പോൾ
നിറമേഴും മേളിക്കും വാർമഴവില്ലായ് മാറും നീ
നിൻ വീണയിൽ മീട്ടൂ എന്നെ നീ
എൻ കൈവിരൽത്തുമ്പിലൂറൂ പല്ലവീ
ശിലപോലും പൂവാകും മനചാരുതയിൽ മിഴിയൊഴുകുമ്പോൾ
അറിയാതെൻ നെഞ്ചിൽ നീ അഞ്ചലരെയ്യുന്നു

ചിരിപോലും ചെഞ്ചുണ്ടിൻ ചിപ്പിയിൽ നിന്നും വീഴുമ്പോൾ
ഒളിവീശും രോമാഞ്ചം മുത്തണിയിക്കും മേലാകെ
ആ മുത്തുകൾ ദാനം നൽകുമോ
ഈ ചിപ്പിയിൻ മുത്തിനെന്നെ നൽകി ഞാൻ
(മിഴി രണ്ടും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mizhi randum thenkinnam

Additional Info

Year: 
1983

അനുബന്ധവർത്തമാനം