അകലങ്ങൾ ഇഴ നെയ്തു

അകലങ്ങൾ ഇഴനെയ്തു മറയുന്നതാരോ
മറുതീരമറിയാതെ ഉഴലു ന്നതാരോ...
ഇനിയീ വഴിയിൽ ഉയരുന്ന കാറ്റിൽ
അറിയുന്നൊരിടനെഞ്ചു പിടയുന്ന താളം
നിമിഷളൊരു നേർത്ത കാനവായ മണ്ണിൽ
നിറയുന്ന ശലഭങ്ങളായ്  
ഇരുളിൽ തെളിയുന്ന തിരിയിൽ
അണയുന്ന രാവിൽ വർണ്ണങ്ങളായ്
ഉണരും നാളങ്ങരികിൽ...
കാണാതെ പൊലിയും മോഹങ്ങളായ്

എരിവേനലും തണൽ ദൂരവും
ഒളിമങ്ങിടും പുതുജീവനിൽ ...
മൗനങ്ങളായ് കലരുന്നൊരീ
കണ്ണീരിനും തുണയേകുമോ
ഏകാന്തനാളിൽ തീ ചൂടിനുള്ളിൽ
നിഴൽ മാഞ്ഞു പോകും യാമങ്ങളായ്  
പകൽ വീണ മൺതേടി അലയുന്നുവോ  
ഇരുളിൽ തെളിയുന്ന തിരിയിൽ
അണയുന്ന രാവിൽ വർണ്ണങ്ങളായ്
ഉണരും നാളങ്ങരികിൽ....
കാണാതെ പൊലിയും മോഹങ്ങളായ്

പകയേറുമീ ഇടനാഴിയിൽ...
ഉഴലുന്നുവോ അറിയാതെ നാം...
മറുതീരവും.. ഒളിവാനവും
ചെറു രൂപമായ് ഉടയുന്നുവോ...
ആരോ പകർന്നോരു നോവിന്റെ ഈണം
ഒരു മാത്രയെങ്ങോ കേൾക്കുന്നുവോ
മിഴിനീരിലുരുകുന്ന കനവായി ഞാൻ
ഇരുളിൽ തെളിയുന്ന തിരിയിൽ..
അണയുന്ന രാവിൽ വർണ്ണങ്ങളായ്
ഉണരും നാളങ്ങരികിൽ
കാണാതെ പൊലിയും മോഹങ്ങളായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Akalangal izha neythu

Additional Info

Year: 
2018