യവനപുരാണ നായകന്‍
യവനപുരാണ നായകന്‍
ഏതോ ഗന്ധര്‍വ്വഗായകന്‍
വീണയൊന്നു മീട്ടിയപ്പോള്‍
ഗാനമൊന്നു പാടിയപ്പോള്‍
നൗകകള്‍ താനേ നദിയിലിറങ്ങി
നീന്തി നടന്നുപോലും
യവനപുരാണ നായകന്‍
നിന്റെ മടിയില്‍ വീണും
നിന്റെ മാറില്‍ ചാഞ്ഞും
തൂവല്‍ വിരലാല്‍ നീ തലോടും
തംബുരുവായെങ്കില്‍ - ഞാനൊരു
തംബുരുവായെങ്കില്‍
എന്റെ ശ്രുതിലയ നാദലഹരിയില്‍
എല്ലാം സ്വയമലിയും - പ്രപഞ്ചം
നമ്മളിലേയ്‌ക്കൊതുങ്ങും
യവനപുരാണ നായകന്‍
നിന്റെ ചൊടിയില്‍ പൂത്തും
നിന്റെ നാവില്‍ മേഞ്ഞും
ഓമലേ ഞാന്‍ നിന്നിലൂറും
പല്ലവിയായെങ്കില്‍ - സാധക
പല്ലവിയായെങ്കിൽ
നിന്റെ സ്വരസുധയേറ്റു വാങ്ങും
പുല്ലാങ്കുഴലുകളില്‍ - വിതുമ്പും
മറ്റൊലിയായ് തുളുമ്പും
യവനപുരാണ നായകന്‍
ഏതോ ഗന്ധര്‍വ്വഗായകന്‍
യവനപുരാണ നായകന്‍
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Yavanapuraana naayakan
Additional Info
Year:
1983
ഗാനശാഖ: