ഓലഞ്ഞാലി കിളിയുടെ കൂട്ടിൽ
ഉം.......
ഓലഞ്ഞാലി കിളിയുടെ കൂട്ടില്‍ ഒരു വിരുന്ന് (2)
വിരുന്നിനു പോകാൻ ഇതുവഴി വായോ ഓമനത്തിങ്കളേ (2)
മുത്തും മുടിപ്പൊന്നും ചൂടി
തത്തമ്മ പെണ്ണൊരുങ്ങീ (2)
മരംകൊത്തിക്കിളവികള്‍ മുറുക്കാന്‍ ചതച്ചും-
കൊണ്ടടക്കം പറഞ്ഞിറങ്ങീ
അടക്കം പറഞ്ഞിറങ്ങീ ( ഓലഞ്ഞാലി.. )
സ്വപ്നം നിറം കൊണ്ടു മൂടി
മയില്‍പ്പീലി കണ്ണിണയില്‍ (2)
മഷിത്തണ്ടും വളത്തുണ്ടും
മനസ്സിന്‍ മണിച്ചെപ്പില്‍
നിറച്ചും കൊണ്ടുറങ്ങുറങ്ങ്
നിറച്ചും കൊണ്ടുറങ്ങുറങ്ങ്
ആ ആ ആ.... (ഓലഞ്ഞാലി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Olanjaali kiliyude
Additional Info
ഗാനശാഖ: