പലവഴി

പലവഴി പിരിയണ ചെറിയൊരു പുഴയുടെ
ചെറു ചെറു പരലുകൾ ഒരു ചെറു കനവിനു
പുതുപുതു വഴികളിൽ ഒരുമയൊടൊഴുകണ് ശിവനേ
ഉടനടി പലപല പടിപടി കയറണ്
കൊടുമുടി കവരണ് തലവര തെളിയണ്‌
നടപടി അരുളണ വരമത് കനിയണമവരെ....
ദൂരമറിയാതെ നേരമറിയാതെ
മോഹമൊരു തേരിൽ പായുന്നേ...
കൂട്ടുപിരിയാതെ പാട്ടുമുറിയാതെ
കാലമിത് കോലം മാറുന്നേ...
ഹേയോ നിൻ പക്കാല നിലപടി
ഹേയോ ആ ചിക്കാല തൊടുകടി
നിൻ ജില്ലം ജില്ലാലേ ....
ഹേയോ നിൻ പക്കാല നിലപടി
ഹേയോ ആ ചിക്കാല തൊടുകടി
നിൻ ജില്ലം ജില്ലാലേ ....

നേര് വഴി പോയാൽ നേരുഗതി കാണും
ഊടുവഴി പോയാൽ നടുപഴി ചാരും
കാടുവഴി പോയാൽ കടുവകൾ ചാടും
കൂട്ടുവഴി പോയാൽ കാര്യമതു നേടും..
ഇത് പലവുരു പാടിയ കഥനം
അത് പഴയൊരു പരിചിത വചനം
വര തലവര തെളിയണ സമയം
പുതു തലമുറ തേടണ ശരണം
ശടകെട കുടുനേരം മടക്കിട്ട് കെട്ടണം
മടക്കിട്ട് കെട്ടുംന്നേരം മതിക്കിട്ട് വെട്ടണം
മതിക്കിട്ട് വെട്ടുംന്നേരം ചട്ടിക്കിട്ട് മുട്ടണം
ചട്ടിക്കിട്ട് തൊട്ടു നക്കി നിക്കണം ..
ദൂരെയൊരു കാലം നേരെയൊരു പാലം
പാലമതു കേറിപ്പോകുന്നേ ...
കാലമതു വേഗം നേരുമൊരു ഭാഗ്യം
യോഗമതു നമ്മൾക്കാണെന്നേ ....

ഹേയോ നിൻ പക്കാല നിലപടി
ഹേയോ ആ ചിക്കാല തൊടുകടി
നിൻ ജില്ലം ജില്ലാലേ ....
ഹേയോ നിൻ പക്കാല നിലപടി
ഹേയോ ആ ചിക്കാല തൊടുകടി
നിൻ ജില്ലം ജില്ലാലേ ..

കരളിലൊരു കായൽ കവിതയുടെ മൂളൽ
തിരയിലൊരു മീനിൻ മിഴികളുടെ പാടൽ
കരയിലൊരു പാവം പറവയുടെ പാട്ടിൽ
നിറയുമൊരു മോഹം പറയുമൊരു നാളിൽ
ഒരു മറുപടി പറയണതറിയെ
ചെറു നറുചിരി വിടരുവതിവിടെ
നീ തെരുതെരെ വിരിയുക മലരേ
തുരു തുരുതുരെ ചൊരിയുക മഴയേ

ശടകെട കുടുനേരം മടക്കിട്ട് കെട്ടണം
മടക്കിട്ട് കെട്ടുംന്നേരം മതിക്കിട്ട് വെട്ടണം
മതിക്കിട്ട് വെട്ടുംന്നേരം ചട്ടിക്കിട്ട് മുട്ടണം
ചട്ടിക്കിട്ട് തൊട്ടു നക്കി നിക്കണം ..
സൂര്യനറിയാതെ ആരുമറിയാതെ
ഞാനുമൊരു സ്വപ്നം കാണുന്നേ
കാര്യമറിയാതെ കളിയുമറിയാതെ
വീണ്ടുമൊരു സ്വപ്നം കാണുന്നേ

ഹേയോ നിൻ പക്കാല നിലപടി
ഹേയോ ആ ചിക്കാല തൊടുകടി
നിൻ ജില്ലം ജില്ലാലേ ....
ഹേയോ നിൻ പക്കാല നിലപടി
ഹേയോ ആ ചിക്കാല തൊടുകടി
നിൻ ജില്ലം ജില്ലാലേ ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Palavazhi

Additional Info

Year: 
2018

അനുബന്ധവർത്തമാനം