നേരം മങ്ങാറായ്
നേരം മങ്ങാറായ്.. വെയിൽ നാളം മായുന്നു
തീരാ തിര ദൂരെ കടലാഴം തിരയുന്നു ..
കാനൽ നീർ തേടി ഉടലോടി തീരാറായ്
വീഴും പാഴിലയായ്.. ഒരു ജന്മം മായുന്നു
ജനിമൃതിവരികളിൽ കരിമഷി പടരുന്നു
മിണ്ടാതെ നിൽക്കാതെ കാലം പായുന്നു
ഈ കണക്കു പുസ്തകങ്ങളിൽ
പടർന്നുവല്ലോ കണ്ണുനീരും വേർപ്പുതുള്ളിയും
കൂട്ടിയും കിഴിച്ചുമങ്ങനെ..
കഴിഞ്ഞതല്ലോ പിന്നിലെത്ര മൂകരാവുകൾ
ഒടുവിലീ മുറിവുകൾ നൊന്തെന്നുള്ളിൽ നീറുംന്നേരം
കടമകൾ വളരുകയോ...
ഒന്നുമില്ലെന്നോർക്കേ നൊമ്പരങ്ങൾ മാത്രം
വന്നുവല്ലോ കൂടെ.. പിൻതിരിഞ്ഞാൽ കാണും
എല്ലാമെല്ലാം മുങ്ങിപ്പോകും പാഴിരുട്ടിൻ നാലുകെട്ടിൽ
നേരം മങ്ങാറായ്....
ആ.....
നാളെ വീണ്ടും ആത്മശോഭയിൽ
കിഴക്കുദിക്കാൻ താണുമായും സൂര്യബിംബമേ
കാണുമോ നീ പാഴടിഞ്ഞൊരീ
ജീവിതത്തിൻ തപ്തബാഷ്പമേഘരേഖകൾ
ഒരു ഹിമമണിയുടെ ജന്മം പോലെ തീരുംന്നേരം
ഒന്നുമാരുമറിയില്ലല്ലോ...
ഇന്നു രാവും തീരും പിൻനിലാവും തീരും
അന്ധകാരമായി എന്തിനോയെൻ മുന്നിൽ
എങ്ങോ എങ്ങോ തെന്നിപ്പോകും
കാലമാകും നീരൊഴുക്കിൽ ....
നേരം മങ്ങാറായ്....
നേരം മങ്ങാറായ് വെയിൽ നാളം മായുന്നു
തീരാ തിര ദൂരെ കടലാഴം തിരയുന്നു ..
കാനൽ നീർ തേടി ഉടലോടി തീരാറായ്
വീഴും പാഴിലയായ്.. ഒരു ജന്മം മായുന്നു
ജനിമൃതിവരികളിൽ കരിമഷി പടരുന്നു
മിണ്ടാതെ നിൽക്കാതെ കാലം പായുന്നു