തേൻമലരേ തേങ്ങരുതേ - D

തേന്‍മലരേ തേങ്ങരുതേ 
പൂമിഴികള്‍ നനയരുതേ
കുഞ്ഞിളം മെയ്യിൽ പുതച്ചുറങ്ങാന്‍ 
എന്റെ ജീവന്റെ താരാട്ട് 
ആരാരോ ആരാരോ... 
നീയെനിക്കാരാരോ
തേന്‍മലരേ തേങ്ങരുതേ 
പൂമിഴികള്‍ നനയരുതേ

സ്നേഹനിലാവിന്‍ കിളിവാതില്‍
പാതി തുറന്നൊരു പൂങ്കാറ്റേ
രാമഴ തേങ്ങും താഴ്വരയില്‍
നീയുമൊരമ്മയെ തിരയുന്നോ
അവള്‍ വരുമോ മിഴി തണല്‍ തരുമോ
അലിയുന്നൂ വനഹൃദയം
തേന്‍ മലരേ തേങ്ങരുതേ 
പൂമിഴികള്‍ നനയരുതേ

തിങ്കളുറങ്ങും വിണ്ണഴകില്‍ 
ഗംഗയുറങ്ങും മൺകുളിരില്‍
നിര്‍മല സ്നേഹം വിരിയുന്നൂ
നിന്നെയും എന്നെയും പൊതിയുന്നൂ
വരമല്ലേ സപ്ത സ്വരമല്ലേ അതില്‍
നിറയുന്നൂ പാല്‍ മധുരം

തേന്‍മലരേ തേങ്ങരുതേ 
പൂമിഴികള്‍ നനയരുതേ
കുഞ്ഞിളം മെയ്യും പുതച്ചുറങ്ങാന്‍ 
എന്റെ ജീവന്റെ താരാട്ട്
ആരാരോ ആരാരോ... 
നീയെനിക്കാരാരോ
തേന്‍മലരേ തേങ്ങരുതേ
പൂമിഴികള്‍ നനയരുതേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Then Malare thengaruthe -D

Additional Info

Year: 
1998

അനുബന്ധവർത്തമാനം