വാക്ക് പൂക്കാതെ

വാക്കു പൂക്കാതേങ്ങി നിൽക്കുന്നതെങ്ങനെ
പൈങ്കുരാലി പൈക്കിടാവെങ്ങു നീ..
തീവെയിലാളും മനസ്സിലെ കണ്ണീരും
കാഴ്ചകളാകെ കലങ്ങിടുമ്പോൽ
വാക്കിനുമപ്പുറം വാതില് തുറന്നവർ
നോക്കിൻ കുറുമ്പിൻ പിടഞ്ഞവരായ്
അകിടും കരളിൽ തുടിപ്പു..
ചുരത്തിയ സ്നേഹമാം പാൽമണച്ചിന്തുകളിൽ
കേൾക്കാതെ കേട്ടതും കാണാതെ കണ്ടതും
അറിയാതറിഞ്ഞതുമൊന്നു തന്നെ...
വാക്കു പൂക്കാതേങ്ങി നിൽക്കുന്നതെങ്ങനെ
പൈങ്കുരാലി പൈക്കിടാവെങ്ങു നീ..

പാലൊരുപോലെങ്കിലൊരുകോലു വേണ്ടാത്ത
കൊമ്പിടയകന്നൊരു പൈങ്കുരാലി..
കുടമണിതുള്ളി തുളുമ്പുവാൻ..തൊടിയിലെ
പകലുകളെങ്ങും കൊതിച്ചിരുന്നു ...
ഒരു തെല്ലുമോന്തുവാൻ അരിവെന്ത വെള്ളവും
കാത്തുഞാനെന്നും വച്ചിരുന്നു ...
കൂടപ്പിറപ്പിനെ കൈവിട്ട സങ്കടപ്പെരുമഴ ഉള്ളിൽ
പടർന്നിടുമ്പോൾ ...പടർന്നിടുമ്പോൾ

 വാക്കു പൂക്കാതേങ്ങി നിൽക്കുന്നതെങ്ങനെ
പൈങ്കുരാലി പൈക്കിടാവെങ്ങു നീ..
തീവെയിലാളും മനസ്സിലെ കണ്ണീരും
കാഴ്ചകളാകെ കലങ്ങിടുമ്പോൽ
വാക്കിനുമപ്പുറം വാതില് തുറന്നവർ
നോക്കിൻ കുറുമ്പിൻ പിടഞ്ഞവരായ്
അകിടും കരളിൽ തുടിപ്പു..
ചുരത്തിയ സ്നേഹമാം പാൽമണച്ചിന്തുകളിൽ
കേൾക്കാതെ കേട്ടതും കാണാതെ കണ്ടതും
അറിയാതറിഞ്ഞതുമൊന്നു തന്നെ...
വാക്കു പൂക്കാതേങ്ങി നിൽക്കുന്നതെങ്ങനെ
പൈങ്കുരാലി പൈക്കിടാവെങ്ങു നീ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vakku pookkathe

Additional Info

Year: 
2018

അനുബന്ധവർത്തമാനം