ശാന്തമായൊരു ഗ്രാമം
ശാന്തമായൊരു ഗ്രാമം
ഗ്രാമത്തിൻമേലെ മാനം
മാനത്ത് വീണൊരു പൊന്നരിവാളിന്
കൈപ്പിടി തേടുന്ന മേഘം ...
കൈപ്പിടി തേടുന്ന മേഘം ... (2)
മേഘം വെളുത്തത് മാനം കറുത്തത്
മക്കള് മുറ്റത്ത് മിന്നാരം തുള്ളണ് (2)
മാനത്തെ കൊമ്പത്തൊരൂഞ്ഞാലിലാടാൻ
നീ കൂടെ വായെന്റെ പെണ്ണേ..
ആതിരപ്പൂങ്കിളി പെണ്ണേ ...
ശാന്തമായൊരു ഗ്രാമം
ഗ്രാമത്തിൻമേലെ മാനം
മാനത്ത് വീണൊരു പൊന്നരിവാളിന്
കൈപ്പിടി തേടുന്ന മേഘം ...
കൈപ്പിടി തേടുന്ന മേഘം ...
മേടം മറഞ്ഞത് പാടം വെളഞ്ഞത്
ചെന്തെങ്ങിൻ ചോട്ടില് പൈക്കള് തൂങ്ങണ് (2)
ദൂരത്ത് പടണ പുള്ളുവൻ പാട്ടിന്
ഈണത്തിൽ മൂളടി പെണ്ണേ
കാർത്തികപ്പാടത്തെ പെണ്ണേ ...
ശാന്തമായൊരു ഗ്രാമം
ഗ്രാമത്തിൻമേലെ മാനം
മാനത്ത് വീണൊരു പൊന്നരിവാളിന്
കൈപ്പിടി തേടുന്ന മേഘം ...
കൈപ്പിടി തേടുന്ന മേഘം ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Shanthamayoru Gramam
Additional Info
Year:
2018
ഗാനശാഖ: