വടക്കും നാഥനിൽ
വടക്കുംനാഥനിൽ പൂരം
ഇലഞ്ഞിത്തറയിൽ മേളം...
ഒടുക്കം പൊട്ടണൊരമിട്ടും കണ്ടിട്ട്
ആഹാ എന്തൊരു ചന്തം ...
വടക്കുംനാഥനിൽ പൂരം
ഇലഞ്ഞിത്തറയിൽ മേളം...
ഒടുക്കം പൊട്ടണൊരമിട്ടും കണ്ടിട്ട്
ആഹാ എന്തൊരു ചന്തം ...
തൃശ്ശിവപ്പേരൂരിൻ പൂരം ശക്തന്റെ നാടിനും പൂരം
തൃശ്ശിവപ്പേരൂരിൻ പൂരം ശക്തന്റെ നാടിനും പൂരം
ആ പൂരം പൊരിയുമ്പോ നെഞ്ചകമിന്ന്
പൂതി പെരുകണ നേരം ..
വടക്കുംനാഥനിൽ പൂരം
ഇലഞ്ഞിത്തറയിൽ മേളം...
ഒടുക്കം പൊട്ടണൊരമിട്ടും കണ്ടിട്ട്
ആഹാ എന്തൊരു ചന്തം ...
പഞ്ചവാദ്യം നെഞ്ചി കിടന്നിട്ട്
വമ്പൊന്നു പറയണ് കൊമ്പൊന്ന് ഊതണ്
പാണ്ടിമേളം പടികയറുമ്പോ കമ്പം കയറണ കാണികള്
മേളത്തിൽ മുങ്ങി നിവരണ വെഞ്ചാമരം പിന്നെ ആലവട്ടം
ഇലത്താളം കുട ചിലക്കണ് ചാഞ്ചാട്ടം ചായണ് ആനകള്
ഒരു ഭാഗം മുത്തുക്കുട മറുഭാഗം പട്ടുക്കുട...
ഒരു ഭാഗം പച്ചക്കുട മറുഭാഗം ചോപ്പുക്കുട
വെള്ളിക്കുട പീലിക്കുട നീലക്കുട മഞ്ഞക്കുട
നിലനിലയായി വിരിയണ സ്വർണ്ണക്കുട ..
നെറ്റിപ്പട്ടം നെറ്റിയിൽ കെട്ടി
കരിവീരൻ ഗമയിതിൽ നിക്കണ്
വടക്കുംനാഥനിൽ പൂരം
ഇലഞ്ഞിത്തറയിൽ മേളം...
ഒടുക്കം പൊട്ടണൊരമിട്ടും കണ്ടിട്ട്
ആഹാ എന്തൊരു ചന്തം ...
ഒത്തുകൂടും മാളോരെക്കാണുമ്പോ
കടലിളകന്നോ കരയിളകന്നോ ....
തേക്കിൻകാട് കുളിരണിയുവാൻ
വടക്കുംനാഥനെ ദേവിമാര്
ആർപുവിളി പീപ്പിവിളി പിന്നെ
പാപ്പാന്മാരുടെ ചൊല്ലുവിളി ..
ആലില താഴത്തുവീഴാതെ പാറിക്കളിക്കണ നേരത്ത്
മാനത്ത് പൊട്ടിവിരിയണ...
മാനത്ത് പൊട്ടിവിരിയണൊരമിട്ടും കണ്ടിട്ട്
കാതോന്നു പൊത്തണ് ....
തിരുവമ്പാടി പാറമേക്കാവും
ഉപചാരം ചൊല്ലിപ്പിരിയണ്
ചിലനേരം കണ്ണ് നിറയണ്
പരിവാരം കൂടെപ്പിരിയണ് ...
അടുത്തയാണ്ടിലെ പൂരം പിറക്കുമ്പോ
ഒന്നിച്ചു കൂടാന്ന് ചൊല്ലണിന്ന് ....
പൂരം കഴിഞ്ഞിട്ടും പിന്നെയും
വടക്കുംനാഥനിൽ പൂരം
ഇലഞ്ഞിത്തറയിൽ മേളം...
ഒടുക്കം പൊട്ടണൊരമിട്ടും കണ്ടിട്ട്
ആഹാ എന്തൊരു ചന്തം ...
തൃശ്ശിവപ്പേരൂരിൻ പൂരം ശക്തന്റെ നാടിനും പൂരം
ആ പൂരം പൊരിയുമ്പോ നെഞ്ചകമിന്ന്
പൂതി പെരുകണ നേരം ..
വടക്കുംനാഥനിൽ പൂരം
ഇലഞ്ഞിത്തറയിൽ മേളം...
ഒടുക്കം പൊട്ടണൊരമിട്ടും കണ്ടിട്ട്
ആഹാ എന്തൊരു ചന്തം ...