ഇങ്ക്വിലാബിൻ മക്കൾ നമ്മൾ

ഇങ്ക്വിലാബ് സിന്ദാബാദ് ...
ഇങ്ക്വിലാബ് സിന്ദാബാദ് ...

ഇങ്ക്വിലാബിൻ മക്കൾ നമ്മൾ
വിപ്ലവത്തിൻ വിത്തുകൾ നമ്മൾ
തോക്കിനും ലാത്തിക്കും തോറ്റിട്ടില്ല നമ്മൾ
തോക്കിനും ലാത്തിക്കും തോറ്റിട്ടില്ല
(ഇങ്ക്വിലാബിൻ..)

ഈ രണാങ്കണങ്ങളിൽ ഈ ചരിത്ര വീഥിയിൽ
രക്തസാക്ഷി മണ്ഡപങ്ങൾ ശക്തി നൽകും വേളയിൽ
കൈയ്യൂർ സഖാക്കളുടെ കർമ്മധീര സ്മരണയിൽ
പുന്നപ്ര വയലാറിൻ പുത്തനർത്ഥ ശക്തിയിൽ
ഇടതുപക്ഷ ഐക്യമെന്ന കടമ നിർവഹിച്ചിടാം
(ഇങ്ക്വിലാബിൻ..)

ചുമടെടുത്തു കയർ പിരിച്ചു ശകടമുന്തി ജീവിതം
ചുടലയാക്കി മാറ്റുന്ന ധീരരാം സഖാക്കളേ
അകലെയതാ കാണുന്ന ചെങ്കൊടികളിൽ
ചുരുൾ നിവർന്നുയർന്നു വരും പൊന്നരിവാളും
പുതിയ ജീവശോഭ നൽകും രക്തതാരവും
(ഇങ്ക്വിലാബിൻ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Inquilabin makkal

Additional Info

Year: 
1981

അനുബന്ധവർത്തമാനം