താലത്തില്‍ പാനമുന്തിരി

താലത്തില്‍ പാനമുന്തിരി
താളത്തിൽ ഗാനമഞ്ജരി
പോരൂ ദേവഗംഗേ
തുടിക്കും മനം തുളുമ്പും മദം
ഉറഞ്ഞുലഞ്ഞഴിഞ്ഞിഴഞ്ഞു വാ
(താലത്തില്‍..)

വീഞ്ഞുചോരും മിഴികളില്‍ ലഹരിയോ
പോയകാലം വിടതരും വിരഹമോ
പൊന്‍‌കിനാവിന്‍ വനികയില്‍ പൊഴിയുമീ
വീണപൂവിന്‍ ഹൃദയമാരറിയുവാന്‍
പൂകൊണ്ടമ്പെയ്തു കാമന്‍ തീര്‍ത്തൊരഴകേ വാ
(താലത്തില്‍..)

മേടതോറും മധുരമായ് പുളകമായ്
രാവുതോറും സ്വയമലിഞ്ഞുരുകി നീ
നിന്റെ ശയ്യാ വിരികളില്‍ നിശകളില്‍
നിന്റെ ഗന്ധം പലരിലും വിതറി നീ
ഇന്നു നിന്നുളള്ളിലൂറും നൊമ്പരവുമായ് വാ
(താലത്തില്‍..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaalathil paanamunthiri

Additional Info

Year: 
1981

അനുബന്ധവർത്തമാനം