കടൽ തേടി ഒഴുകുന്ന പുഴയോ

കടൽ തേടി ഒഴുകുന്ന പുഴയോ
കര തേടി അലയുന്ന തിരയോ (2)
ഏതാണു സത്യമെന്നറിയാതെ ഞാനെന്നും
ഒരു വഴി തേടി നടപ്പൂ
എന്നും പെരുവഴി തന്നിൽ നടപ്പൂ
(കടൽ തേടി..)

ചിരിച്ചോടിയെത്തുന്ന പുഴയേ
തേങ്ങിക്കരഞ്ഞു കൊണ്ടെന്തേ പുണർന്നു
ആഴി തൻ അടിത്തട്ടിൽ ഊറിയ കണ്ണീരിൻ
ഉപ്പുരസം പുഴ നുകർന്നില്ലേ
നുകർന്നില്ലേ..നുകർന്നില്ലേ
(കടൽ തേടി..)

കുതിച്ചോടി കയറുന്ന തിരകൾ
പൊട്ടിച്ചിരിച്ചുകൊണ്ടെന്തേ ഇറങ്ങി
തോൽവിതൻ വേദന മായ്ക്കാനോ
കരയെ തോല്പിച്ചു തളർന്നിട്ടോ
തളർന്നിട്ടോ....തളർന്നിട്ടോ
(കടൽ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kadal thedi ozhukunna

Additional Info

അനുബന്ധവർത്തമാനം