ഉറക്കം മിഴികളില്‍ ഊഞ്ഞാലാടുന്നു

ഉറക്കം മിഴികളില്‍ ഊഞ്ഞാലാടുന്നു
ഉള്ളില്‍ സ്വപ്നം കതിര്‍മഴ ചൊരിയുന്നു
പാടൂ പാടൂ പനിനീര്‍ കാറ്റേ
പാരിജാതം ഉറങ്ങുന്നു (ഉറക്കം..)

മഞ്ഞു പെയ്യും മാദകരാത്രി
മന്ദഹസിക്കും കോമളഗാത്രി
രാജകലയും രാഗമേഘവും
രാസക്രീഡയില്‍ മുഴുകും രാത്രി
പൂത്തു നില്‍ക്കും പുഷ്പവനത്തില്‍
കാത്തു നില്‍ക്കും കാറ്റലപോലെ

പ്രേമലോലതന്‍ മാനസവനിയില്‍
പ്രേമലോലതന്‍ മാനസവനിയില്‍
ദാഹമായ് ഞാന്‍ വന്നു വിളിച്ചു
ഉറക്കം മിഴികളില്‍ ഊഞ്ഞാലാടുന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Urakkam mizhikalil

Additional Info

Year: 
1976

അനുബന്ധവർത്തമാനം