ഒരിടത്തൊരു പുഴയുണ്ടേ
ഒരിടത്തൊരു പുഴയുണ്ടേ ..
ഒഴുകാതെ വയലേല
ഇലനാവും ശിലപോലെ
അരികത്തായ് തണലുണ്ടേ (2)
ആകാശം ചോരുമ്പോൾ..
കൂടാരം ചൂടുന്നേ
നീയാലേ വേവുമ്പോൾ
കടലാഴം തേടുന്നോ? (2)
ദൂരേ .. ചാരെ ആരോ.. പിടയുന്നോ?...
ഒരിടത്തൊരു പുഴയുണ്ടേ ..
ഒഴുകാതെ വയലേല
ഇലനാവും ശിലപോലെ
അരികത്തായ് തണലുണ്ടേ...
കാറ്റുവഴിയിൽ.. പൂമരം ചായുമ്പോൾ
നേർത്തവരിയിൽ കൂരിരുൾ പാടുമ്പോൾ..
സ്വന്തമെന്നറിയാതെ തുമ്പിതന്നാത്മാവ്...
ചെമ്പകക്കൈനീട്ടി വന്നലഞ്ഞീ മണ്ണിൽ
വേറെ വഴി പോകും കാറ്റോ ഈ ..പാഴ്മരങ്ങൾ ..ഓ
ഒരിടത്തൊരു പുഴയുണ്ടേ ..
ഒഴുകാതെ വയലേല
ഇലനാവും ശിലപോലെ
അരികത്തായ് തണലുണ്ടേ
അരികത്തായ് തണലുണ്ടേ
അരികത്തായ് തണലുണ്ടേ
അരികത്തായ് തണലുണ്ടേ....
രാത്രി വയലിൽ.. പൈക്കിടാവലയുന്നു
തോറ്റവഴിയിൽ നാവിലകള്‍ പൊഴിയുന്നു...
ചേമ്പിലക്കണ്ണാലെ തുള്ളിവന്നറിയാതെ
രണ്ടിലത്തണ്ടാണാ ചില്ലയെന്നറിയാതെ
നേരമറിയാനോവായ് ആരോ പോയ്മറഞ്ഞോ?...