ശിവപാദപൂജയ്ക്കൊരുങ്ങി വരും
ശിവപാദപൂജയ്ക്കൊരുങ്ങി വരും
ശ്രീശൈലത്തിലെ പൂങ്കാറ്റേ
പൂജാമന്ത്ര തരംഗിണിയാകും
പാര്‍വതീകാന്തനെ പ്രാര്‍ഥിയ്ക്കൂ
ശിവപാദപൂജയ്ക്കൊരുങ്ങി വരും
ശ്രീശൈലത്തിലെ പൂങ്കാറ്റേ
ദേവന്റെ തിരുമുടിപ്പുഴയില്‍ നിന്നൊഴുകും
തീര്‍ത്ഥജലത്തില്‍ നീരാടി
ചന്ദ്രക്കലചൂടും ശ്രീമഹാദേവനെ
അഞ്ജലികൂപ്പി നീ പ്രാര്‍ഥിക്കൂ
ശിവപാദപൂജയ്ക്കൊരുങ്ങി വരും
ശ്രീശൈലത്തിലെ പൂങ്കാറ്റേ
നാഥന്റെ തിരുവെള്ളിത്തിറയില്‍നിന്നുണരും
രത്നപ്രഭയില്‍ ചാഞ്ചാടി
അര്‍ദ്ധനാരീശ്വരന്‍ ശ്രീശിവനാഥനെ
അഷ്ടൈശ്വര്യത്തിനു പ്രാര്‍ഥിക്കൂ
ശിവപാദപൂജയ്ക്കൊരുങ്ങി വരും
ശ്രീശൈലത്തിലെ പൂങ്കാറ്റേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sivapaadapoojaikk
Additional Info
Year:
1978
ഗാനശാഖ: