സംവത്സരക്കിളി ചോദിച്ചു
സംവത്സരക്കിളി ചോദിച്ചു
സത്യത്തില്‍ മനുഷ്യനെ അറിയാമോ
ദൈവത്തിന് സത്യത്തില്‍ മനുഷ്യനെ
അറിയാമോ
കാലമാം കവിയുടെ പുഷ്പകാവ്യങ്ങളില്‍
പാവം മനുഷ്യന്റെ കഥകളുണ്ടോ - ദുഃഖ
കഥകളുണ്ടോ (സംവത്സരക്കിളി..)
പഴകി ദ്രവിച്ചതാം പൂണൂലു ചുറ്റിയ
പഴഞ്ചന്‍ താളിയോലത്താളില്‍
വെള്ള ഉറുമ്പുകള്‍ ചുംബിച്ചതിന്‍ ബാക്കി
വെള്ളിക്കടലാസ്സിനുള്ളില്‍
മതവും ജാതിയും ഉണ്ടെന്നു ദൈവം
മനുഷ്യനോടു പറഞ്ഞിട്ടുണ്ടോ -പണ്ട്
മനുഷ്യനോടു പറഞ്ഞിട്ടുണ്ടോ
ഓ....(സംവത്സരക്കിളി..)
കലങ്ങി മറിഞ്ഞതാം കദനം വിങ്ങുന്ന
കരളിന്‍ ലോലമാം ഇതളുകളില്‍
കര്‍മ്മസന്യാസത്താല്‍ യോഗം നടത്താന്‍
അരുളിയ ശ്രീമദ് ഭഗവാന്‍
മനുഷ്യനു ചുറ്റും മതിലുകളുണ്ടെന്ന്
ഗീതയില്‍ പറഞ്ഞിട്ടുണ്ടോ - പണ്ട്
ഗീതയില്‍ പറഞ്ഞിട്ടുണ്ടോ
ഓ... (സംവത്സരക്കിളി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Samvalsarakkili chodichu
Additional Info
Year:
1978
ഗാനശാഖ: