ആദ്യത്തെ നോട്ടത്തില്‍

ആദ്യത്തെ നോട്ടത്തില്‍ ദിവ്യാനുരാഗത്തിന്
ഹരിശ്രീ കുറിച്ചവളേ
ഒരു പുഞ്ചിരിയാലൊതുങ്ങാത്ത പ്രേമത്തിന്‍
തിരമാല തീര്‍ത്തവളേ
നീയെന്നുമെന്റേതുമാത്രം (ആദ്യത്തെ..)

മലരിട്ടു നില്‍ക്കുന്ന മധുരക്കിനാവിന്റെ
മാദക വൃന്ദാവനത്തില്‍
മദകരപരിമളം വീശുവാനെത്തിയ
മധുമാസലാവണ്യമേ
നീയെന്നുമെന്റേതുമാത്രം (ആദ്യത്തെ..)

മകര നിലാവിന്റെ മണിവിളക്കെരിയുന്ന
മാനസപുഷ്പാങ്കണത്തില്‍
സുരഭിലചന്ദനം ചാര്‍ത്തുവാനെത്തിയ
കുളിരണിപ്പൂന്തെന്നലേ
നീയെന്നുമെന്റേതുമാത്രം (ആദ്യത്തെ..)

Aadyathe Nottathil Divyanuragathin..!! (Mini Anand)