അനശ്വരപ്രേമം പാഴ്മൊഴിയോ

അനശ്വരപ്രേമം പാഴ്മൊഴിയോ
അനവദ്യരാഗം പഴമൊഴിയോ
സ്വര്‍ഗ്ഗീയ ജീവിതം വ്യാമോഹമോ
സ്വപ്നങ്ങള്‍ മനസ്സിന്റെ സങ്കല്‍പ്പമോ
(അനശ്വര..)

ഹൃദയാഭിലാഷങ്ങള്‍ തുടികൊട്ടി നിന്നു
മദഭരനര്‍ത്തനം ആടാന്‍ കൊതിച്ചു
പൂമൊട്ടിനെന്നും കരയാതിരിയ്ക്കാം
പൂവായ് വിടരാതെ വാടിക്കൊഴിഞ്ഞാല്‍
(അനശ്വര..)

ആത്മാവില്‍ സ്നേഹത്തിന്‍ ത്യാഗമൊരുക്കുവോര്‍
ആലംബഹീനരാം പെണ്മണികൾ
ആശാഭംഗങ്ങള്‍ മാത്രമാണെന്നെന്നും
അനുരാഗ മാനസ്സം നേടുവതും
(അനശ്വര..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anaswara premam

Additional Info

Year: 
1979

അനുബന്ധവർത്തമാനം