തിരമാലയ്ക്കൊരു തീരം

തിരമാലയ്ക്കൊരു തീരം വേണം
തീരാത്ത ദാഹത്താൽ പുണരാൻ
പ്രാണസഖിയ്ക്കെൻ ഹൃദയം വേണം
എന്നും കണികണ്ടുണരാൻ
തിരമാലയ്ക്കൊരു തീരം വേണം
തീരാത്ത ദാഹത്താൽ പുണരാൻ

സ്വർഗ്ഗത്തിൽ ഭൂമിയിൽ നർത്തനമാടും
സ്വപ്നങ്ങൾക്കിന്നൊരു സ്വയംവരം
മനസ്സും മനസ്സും കൈമാറിനില്ക്കും
സഖിയ്ക്കും എനിയ്ക്കും മദനോൽസവം
തിരമാലയ്ക്കൊരു തീരം വേണം
തീരാത്ത ദാഹത്താൽ പുണരാൻ

നെഞ്ചിലുണർന്നു മധുരസ്മൃതിയുടെ
തന്തിയിലിന്നൊരു നവതാളം
അവളുടെ ചുണ്ടിൽ അസുലഭരാഗം
അനുരാഗപല്ലവി മേളം

തിരമാലയ്ക്കൊരു തീരം വേണം
തീരാത്ത ദാഹത്താൽ പുണരാൻ
പ്രാണസഖിയ്ക്കെൻ ഹൃദയം വേണം
എന്നും കണികണ്ടുണരാൻ
തിരമാലയ്ക്കൊരു തീരം വേണം
തീരാത്ത ദാഹത്താൽ പുണരാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Thiramaalaikkoru theeram

Additional Info

Year: 
1979

അനുബന്ധവർത്തമാനം