ജീവിതമെന്നൊരു വഴിയാത്ര

ജീവിതമെന്നൊരു വഴിയാത്ര
ജനിമൃതിക്കിടയിലെ പദയാത്ര
തുടക്കവും ഒടുക്കവും ആരറിവൂ
നിമിഷത്തിൻ സുഖദുഃഖം നാമറിവൂ
ജീവിതമെന്നൊരു വഴിയാത്ര
ജനിമൃതിക്കിടയിലെ പദയാത്ര

വെളിച്ചം വീഴുന്ന വിളക്കിൻ ചുവട്ടിലെ
കറുത്ത നിഴലുകൾ നമ്മൾ
കണ്ണാടിമാളികയ്ക്കുള്ളിലും തുടിയ്ക്കും
കണ്ണീരിൻ നനവാർന്ന ദുഃഖങ്ങൾ
ജീവിതമെന്നൊരു വഴിയാത്ര
ജനിമൃതിക്കിടയിലെ പദയാത്ര

ചിരകാലമോഹങ്ങൾ മദമാർന്ന ഭാവങ്ങൾ
ചിറകറ്റു വീഴും വഴിത്താരയിൽ
ഒരു തുള്ളി വെളിച്ചം തേടുന്നു നമ്മൾ
ഒടുവിൽ ചിതയിൽ വീണടിയുന്നു
ജീവിതമെന്നൊരു വഴിയാത്ര
ജനിമൃതിക്കിടയിലെ പദയാത്ര
തുടക്കവും ഒടുക്കവും ആരറിവൂ
നിമിഷത്തിൻ സുഖദുഃഖം നാമറിവൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jeevithamennoru