മിഴികളിൽ

മിഴികളിൽ പടരുമീ കനവിനെന്തു പേരിടും
ജീവനിൽ പൂവിടും പ്രണയമെന്നു പേരിടും
അധരം മൂളുമോ കരളിൻ കവിതകൾ
വിഭാതമൗനരാഗമേ..വികാരസാന്ദ്രഗീതമേ
മിഴികളിൽ പടരുമീ കനവിനെന്തു പേരിടും
ജീവനിൽ പൂവിടും പ്രണയമെന്നു പേരിടും

പ്രണയമഴ പെയ്തു നിറയേ..
നനയുവാൻ ദാഹമുണരും  
ഒഴുകുവാൻ ചേർന്ന് പടരാൻ
സിരകളിൽ മോഹമുണരും
തണുവലിയുമീറൻ കുളിരലയിൽ
അകമലരിലാത്മഹർഷം...
മിഴിനിറയും വേളയതിൽ നിറയും  
മൊഴികളിൽ കേൾക്കുമോ
മണ്ണും വിണ്ണും എങ്ങും നിറഞ്ഞൊഴുകും
പ്രേമജീവനം...
മിഴികളിൽ പടരുമീ കനവിനെന്തു പേരിടും
ജീവനിൽ പൂവിടും പ്രണയമെന്നു പേരിടും

അറിയുവാനുള്ളു പകരാൻ
പരിമിതം ഭാഷയറിവൂ
തേടി നാം കാതമലയും..
നേരുകൾ മൗനവഴിയിൽ
അടരുമോരു രാവിന്നിരുളിമയിൽ
വിരിയുമൊരു ദീപനാളം
കടനമൊഴിയുന്നൊരിരവുകളിൽ
അറിഞ്ഞു നിൻ സാന്ത്വനം...
അന്നും ഇന്നും എന്നും സംഗീതം
ആ സ്നേഹസാഗരം...
 
മിഴികളിൽ പടരുമീ കനവിനെന്തു പേരിടും
ജീവനിൽ പൂവിടും പ്രണയമെന്നു പേരിടും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mizhikali

Additional Info

Year: 
2018

അനുബന്ധവർത്തമാനം