മിഴിനീർ

മിഴിനീർ ഒഴുകി പുഴയായി മാറി
കദനം മനസ്സിൽ.. ശോകരാഗമായി (2)
വയൽക്കിളി പാടും പഴംപാട്ടിലെ
സ്വരവീണ മീട്ടും...ഇളം തെന്നലേ
മലരായ്.. അരികിൽ അണഞ്ഞതെന്തേ
മഴയായ്.. അകലെ മറഞ്ഞതെന്തേ
മിഴിനീർ ഒഴുകി.. പുഴയായി മാറി

പകലൊളി മായും നീലാകാശം
ഇരുളിൻ ഉടയാട ചാർത്തീ  (2 )
മൗനമോടെ കേഴും കുയിലിൻ
കദനമറിയും മഴമേഘമേ
പിടയും മനസ്സിൽ.. പനിനീർ മഴയായ്‌
അലിഞ്ഞലിഞ്ഞൊന്നുചേരാൻ
വരുമോ ഇനിയൊന്നു കൂടെ

മിഴിനീർ ഒഴുകി പുഴയായി മാറി
കദനം മനസ്സിൽ ശോകരാഗമായി
ആഹാ..ഹാഹാ...ആ...

താരാട്ടുപാടാൻ... ഈണം തേടും
അമ്മമനമൊന്നു തേങ്ങീ (2 )
എരിഞ്ഞുതീരും.. പകലിന്റെ മോഹം
അറിയും.. പ്രപഞ്ചത്തിൻ ദൈവങ്ങളേ
ഉള്ളിൽ.. വിരിയും പനിനീർ പൂവിൻ
കുഞ്ഞു മുഖമൊന്നു കാണാൻ
നൽകുമോ.. ഈ... ജന്മം

മിഴിനീർ ഒഴുകി പുഴയായി മാറി
കദനം മനസ്സിൽ ശോകരാഗമായി (2 )
വയൽക്കിളി പാടും പഴംപാട്ടിലെ
സ്വരവീണ മീട്ടും.. ഇളം തെന്നലേ
മലരായ് അരികിൽ അണഞ്ഞതെന്തേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mizhineer