കരളിൻ ഇരുളിൽ
കരളിൻ ഇരുളിൽ കിളി തേങ്ങുന്നുവോ
സ്നേഹത്തിൻ താരാട്ടിനായ്...
കടലിൻ മിഴിയിൽ തിര നുരയുന്നുവോ
ശോകത്തിൻ സംഗീതമായ്...
ദൂരേ മഴമേഘങ്ങളും കേഴുന്നുവോ
ആർദ്രമായ്...മൂകമായ്...
കരളിൻ ഇരുളിൽ കിളി തേങ്ങുന്നുവോ
സ്നേഹത്തിൻ താരാട്ടിനായ്...
നന്മമരത്തിൻ പൂമരക്കൊമ്പുകൾ
സങ്കടക്കാറ്റിനാൽ അടരുമ്പോൾ
അമ്മക്കിളിക്കൂടിൻ ചിതറിയ ചില്ലയിൽ
കുഞ്ഞിളം ചുടുനീരും പടരുമ്പോൾ
കണ്ണടച്ചുറങ്ങുന്ന ദൈവമേ നീയെന്നും
കണ്ണീരിനോട് മുഖം തിരിച്ചു
കണ്ണടച്ചുറങ്ങുന്ന ദൈവമേ നീയെന്നും
കണ്ണീരിനോട് മുഖം തിരിച്ചു
കരളിൻ ഇരുളിൽ കിളി തേങ്ങുന്നുവോ
സ്നേഹത്തിൻ താരാട്ടിനായ്...
വാത്സല്യത്തിൻ കളിവിളക്കുകളിൽ
കരിന്തിരിയായ് ദുഃഖം പുകയുമ്പോൾ
താതന്റെ സ്വപ്‌നത്തിൻ ചിതയിലെ കനലിൽ
പൈങ്കിളി തൻ പ്രാണൻ പിടയുമ്പോൾ
കാതുകൾ കേൾക്കാതെ ദൈവമേ നീയെന്നും
കദനത്തിനോട് കടം പറഞ്ഞു...
കാതുകൾ കേൾക്കാതെ ദൈവമേ നീയെന്നും
കദനത്തിനോട് കടം പറഞ്ഞു...
കരളിൻ ഇരുളിൽ കിളി തേങ്ങുന്നുവോ
സ്നേഹത്തിൻ താരാട്ടിനായ്...
കടലിൻ മിഴിയിൽ തിര നുരയുന്നുവോ
ശോകത്തിൻ സംഗീതമായ്...
ദൂരേ മഴമേഘങ്ങളും കേഴുന്നുവോ
ആർദ്രമായ്...മൂകമായ്...
കരളിൻ ഇരുളിൽ കിളി തേങ്ങുന്നുവോ
സ്നേഹത്തിൻ താരാട്ടിനായ്...