പോകുവതെങ്ങു നീ

പോകുവതെങ്ങു നീ മോഹമരീചിക തേടി..
പോകുവതെങ്ങു നീ മോഹമരീചിക തേടി..
നോവുമമ്മതൻ നെഞ്ചു നീറും തീയണയ്ക്കാതേ...
എത്ര ദൂരങ്ങളിൽ... അകലെ തീരങ്ങളിൽ...
ഏതു സ്വപ്നം പിടയുന്നൂ... വെറുതെ തിരയുന്നൂ... 
പോകുവതെങ്ങു നീ മോഹമരീചിക തേടി..

ഉണ്ണിതൻ കൈവിരൽ കോർത്തു നടക്കുമ്പോൾ
അമ്മയ്ക്കു തീരാത്ത മോഹങ്ങൾ...
ഉണ്ണിതൻ കൈവിരൽ കോർത്തു നടക്കുമ്പോൾ
അമ്മയ്ക്കു തീരാത്ത മോഹങ്ങൾ...
കൊഞ്ചിക്കുഴഞ്ഞു കുതറുന്ന പൂമണി-
മുത്തരാ നെഞ്ചിലെ തേനമൃതം...
കൊഞ്ചിക്കുഴഞ്ഞു കുതറുന്ന പൂമണി-
മുത്തരാ നെഞ്ചിലെ തേനമൃതം...
അമ്മയ്ക്ക് ചുണ്ടിലെ പാലമൃതം...
പോകുവതെങ്ങു നീ മോഹമരീചിക തേടി..

എങ്ങിനെ പിന്നിട്ട വാടിയിൽ തളിരിട്ട
കാലത്തിൻ പുഷ്പങ്ങൾ കാണാതെ പോയ്..
എങ്ങിനെ പിന്നിട്ട വാടിയിൽ തളിരിട്ട
കാലത്തിൻ പുഷ്പങ്ങൾ കാണാതെ പോയ്..
ഓർക്കുവാനേറെ കൊതിയ്ക്കുന്നൊരമ്മതൻ
സന്ധ്യയും പോയ് മറഞ്ഞൂ... 
ഓർക്കുവാനേറെ കൊതിയ്ക്കുന്നൊരമ്മതൻ
സന്ധ്യയും പോയ് മറഞ്ഞൂ... 
പിന്നെയാ വസന്തവും പോയ് മറഞ്ഞൂ... 

പോകുവതെങ്ങു നീ മോഹമരീചിക തേടി..
പോകുവതെങ്ങു നീ മോഹമരീചിക തേടി..
നോവുമമ്മതൻ നെഞ്ചു നീറും തീയണയ്ക്കാതേ...
എത്ര ദൂരങ്ങളിൽ... അകലെ തീരങ്ങളിൽ...
ഏതു സ്വപ്നം പിടയുന്നൂ... വെറുതെ തിരയുന്നൂ... 
പോകുവതെങ്ങു നീ മോഹമരീചിക തേടി..

ഗാനം ഇവിടെ കേൾക്കാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pokuvathengu nee