ഇങ്ക്വിലാബ് സിന്ദാബാദ്
ഇങ്ക്വിലാബ് സിന്ദാബാദ്
ഇങ്ക്വിലാബ് സിന്ദാബാദ്
ഇൻഡ്യൻ സമരഭടന്മാർ ആദ്യമുയർത്തിയ മുദ്രാവാക്യം
സ്വന്തം ചോരയിൽ മർദ്ദിത കോടികളെഴുതിയ മുദ്രാവാക്യം
നമ്മുടെ മുദ്രാവാക്യം
(ഇങ്ക്വിലാബ്..)
കുട്ടനാടൻ വയലേലകളേ കർക്കിടകത്തിൽ കുളിച്ചു കയറിയ
കർഷക പുത്രികളേ
നിങ്ങടെ കൈയ്യിൽ പിടിതാൾ
ഞങ്ങടെ കൈയ്യിലരിവാൾ
നമ്മുടെ നടുവിൽ ജന്മികൾ തീർത്ത വരമ്പുകൾ
നമുക്കു മാറ്റുക നമുക്കു മാറ്റുക സഖാക്കളേ
വരുന്നു നാളെ നല്ലൊരു നാളെ നമ്മുടെ നാളെ
ഇങ്ക്വിലാബ് സിന്ദാബാദ്
മലയാളക്കര കടലിലുയർന്നതു
മഴുവെടുത്തെറിഞ്ഞിട്ടല്ല - രാമൻ
മഴുവെടുത്തെറിഞ്ഞിട്ടല്ല
മലയാളത്തിലെ മണ്ണു ചുവന്നത്
മുറുക്കിത്തുപ്പീട്ടല്ല - ജന്മികള്‍
മുറുക്കിത്തുപ്പീട്ടല്ല
അല്ല അല്ലേ അല്ല
ഈ മണ്ണു ചുവപ്പിച്ചതാര് ആര് ആര് ആര്
ഈ മുത്തു മുളപ്പിച്ചതാര് ആര് ആര് ആര്
പ്രകൃതിയെ രക്തത്തൊടുകുറി ചാർത്തിയ തൊഴിലാളി
ഇങ്ക്വിലാബ് സിന്ദാബാദ്
വർഗ്ഗസമര പടയാളികളേ
വിശ്വചരിത്രം തിരുത്തിയെഴുതിയ വിപ്ലവകാരികളേ
നിങ്ങളുയർത്തിയ കൊടികൾ
ഞങ്ങടെ കൈയ്യിലെ നിധികൾ
നമ്മുടെ മണ്ണിൽ നമ്മൾ വിതച്ച കിനാവുകൾ
നമുക്കു കൊയ്യുക നമുക്കു കൊയ്യുക സഖാക്കളേ
വരുന്നു നാളെ നല്ലൊരു നാളെ നമ്മുടെ നാളെ
(ഇങ്ക്വിലാബ്..)