ഓമൽ സഖിയെ

    
ഓമൽ സഖിയേ ഓരിതളേ...
ഓമൽ സഖിയേ ഓരിതളേ...
കണ്ടേ കണ്ടേ നാണം കണ്ടേ മിഴിപ്പൂവാതിരെ
പണ്ടേ പണ്ടേ ചിരിക്കാറുണ്ടേ അടുക്കാനായി

മനസസൊരു  നീലാകാശം പോലെ എന്നോമനേ
അതിലൊരു പൂത്താരമാണ് നീ
കനിവൊരു കാണാത്തീരം പോലെ ചെന്താമര
അതിലൊരു തീരാരാഗം നീ
ഓമൽ സഖിയേ ഓരിതളേ...
ഓമൽ സഖിയേ ഓരിതളേ...

മന്ദസമീരേ മനസ്സാണു നീയേ
പകരൂ പൂന്തേനായ്..
അരികെ നീ ഉണ്ടെന്നാടിക്കാറ്റായി
പടരാം ഞാനാകെ ..
കാട്ടു പൂവാണെ കാതിൽ ചാന്തു ചിന്താണെ
ചെന്തേൻ മുത്താൻ ചാരെ ഞാനോ വേണ്ടായേ
പാട്ടു മൂളുന്നെ നീല തണ്ടിലൊന്നായേ
ഞാനോ പടരാം കൂടെ ഷാരോൺ കുളിരായേ ..

ഹൃദയാകാശം നമുക്കായി നീളെ
നിറയെ ചേലൊളിയായോ ...
പതിയെ നീ വന്നാൽ മെല്ലെ ഞാനോ
പടരാം ലതയായി ...
ആദ്യ രാവാണെ ഉള്ളിൽ പൂത്തു നിൽപ്പാണെ
തൊട്ടാൽ വാടാൻ നീയേ വായോ പെണ്ണാളേ
കന്നി മഴയാണെ ചുണ്ടിൽ ചുംമ്പന ചൂടാൻ
പോരൂ കുളിരെ തീരാ നാവായി അഴകായ്
ഓമൽ സഖിയേ ഓരിതളേ...
ഓമൽ സഖിയേ ഓരിതളേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Omal saghiye