പാവനമധുരാനിലയേ

പാവനമധുരാനിലയേ പങ്കജാക്ഷിനിലയേ
പാവനമധുരാനിലയേ പങ്കജാക്ഷിനിലയേ
മാടനെന്ന ധീരവീര ഘോരശൂരനൊരുവൻ 
ഒരു മാലയിട്ട പ്രേമനാടകം 
(പാവനമധുരാനിലയേ....) 

ലതികാമാഡം നാടകത്തിലെ 
അവിവാഹിത ഗാനം ആഹാ 
അവിവാഹിത ഗാനം 
കലയുടെ കള്ളവാറ്റു കടയിൽ ഞങ്ങടെ 
കവിയിരുന്നെഴുതിയ ഗാനം ഉം.. 
കവിയിരുന്നെഴുതിയ ഗാനം 
ഗായകർ പിന്നണിഗായകർ മൂളും 
കാളരാഗം ഈ കാളരാഗം 
പാടിക്കേട്ടാൽ പതഞ്ഞുപൊങ്ങും 
മൂരിശൃംഗാരം ആ... 
(പാവനമധുരാനിലയേ....) 

മാടൻ മലമൂടൻ മാൻപേടകളുടെ വേടൻ 
ആ മാൻപേടകളുടെ വേടൻ 
അവൻ കറക്കിയെടുത്തു കടിച്ചാൽ പൊട്ടാത്ത 
കരിമ്പുപോലൊരു പെണ്ണ്‌ 
ആഹാ കരിമ്പുപോലൊരു പെണ്ണ്‌ 
അവൾ കഴുത്തിലിട്ടത്‌ മാടൻ കട്ടൊരു 
കാക്കപ്പൊന്നിന്റെ മാല 
കാക്കപ്പൊന്നിന്റെ മാല
മാടന്റെ പെണ്ണ്‌ നമ്മുടെ പെണ്ണ്‌ 
മാടന്റെ മാല നമ്മുടെ മാല 
മാടന്‍ മൂർദ്ദാബാദ്‌ മാടന്‍ മൂർദ്ദാബാദ്‌
ലതികാ സിന്ദാബാദ്‌ ലതികാ സിന്ദാബാദ്‌ 
(പാവനമധുരാനിലയേ....) 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paavanamadhuranilaye