അല്ലല്ലം പാടിവരുന്നൊരു
അല്ലല്ലല്ലം പാടി വരുന്നൊരു പൂങ്കുയിൽ പെണ്ണാളേ
അന്തിവെയിൽ പൊന്നാട.. ചുറ്റിയ ദേവനെ കണ്ടോ നീ... (2)
അകലത്തു നിൽക്കാതെ... അരികത്തു വന്നാട്ടെ
ആരാരും കാണാതെ.. നിൻ മുഖം കണ്ടോട്ടേ...
ആടിക്കളിച്ചീടാം... ഓടിക്കളിച്ചീടാം...
ആടിക്കളിച്ചീടാം... ഓടിക്കളിച്ചീടാം...
ആൽമരച്ചോട്ടിലൊളിച്ചീടാം..
അല്ലല്ലല്ലം പാടി വരുന്നൊരു.. പൂങ്കുയിൽ പെണ്ണാളേ
അന്തിവെയിൽ പൊന്നാട ചുറ്റിയ... ദേവനെ കണ്ടോ നീ ...
ആരാമ വീഥിയിൽ പാറിപ്പറന്നീടും ആശ കിളിമകളേ
നിന്റെ അഴകേറും സുന്ദര പൂമേനി കാണുവാൻ
ആദിത്യനിന്നും വരും (2)
ആരാരും കാണാതെ.. ആരോടും പറയാതെ
ആനന്ദം പകരാനായ്.. നിന്നിൽ അലിഞ്ഞീടും
ആടിക്കളിച്ചീടാം... ഓടിക്കളിച്ചീടാം..
ആൽമരച്ചോട്ടിലൊളിച്ചീടാം..
അല്ലല്ലല്ലം പാടി വരുന്നൊരു പൂങ്കുയിൽ പെണ്ണാളേ
അന്തിവെയിൽ പൊന്നാട.. ചുറ്റിയ ദേവനെ കണ്ടോ നീ...
അരയന്ന പൊയ്കയിൽ നീന്തിക്കളിച്ചു നീ ആനന്ദനൃത്തമാടൂ
നിന്റെ അഴകേറും സുന്ദര നീരാട്ടു കാണുവാൻ
ആദിത്യനിന്നും വരും... (2)
ആരാരും കാണാതെ.. ആരോടും പറയാതെ
അന്തി മയങ്ങുമ്പോൾ അകലെ മറഞ്ഞീടും
ആടിക്കളിച്ചീടാം... ഓടിക്കളിച്ചീടാം...
ആൽമരച്ചോട്ടിലൊളിച്ചീടാം...
അല്ലല്ലല്ലം പാടി വരുന്നൊരു പൂങ്കുയിൽ പെണ്ണാളേ
അന്തിവെയിൽ പൊന്നാട.. ചുറ്റിയ ദേവനെ കണ്ടോ നീ...
അകലത്തു നിൽക്കാതെ... അരികത്തു വന്നാട്ടെ
ആരാരും കാണാതെ.. നിൻ മുഖം കണ്ടോട്ടേ...
ആടിക്കളിച്ചീടാം.. ഓടിക്കളിച്ചീടാം...
ആടിക്കളിച്ചീടാം.. ഓടിക്കളിച്ചീടാം...
ആൽമരച്ചോട്ടിലൊളിച്ചീടാം...
അല്ലല്ലല്ലം പാടി വരുന്നൊരു പൂങ്കുയിൽ പെണ്ണാളേ
അന്തിവെയിൽ പൊന്നാട.. ചുറ്റിയ ദേവനെ കണ്ടോ നീ...