പൊൻകിനാക്കൾ
പൊൻകിനാക്കൾ തേൻ നിറയ്ക്കും രാജമല്ലിപ്പൂഞ്ചോട്ടിൽ
പുന്നാരം ചൊല്ലി നീ വായോ
വെൺപിറാക്കൾ കൺതുറക്കും സ്നേഹമല്ലിപൂങ്കാട്ടിൽ
കിന്നാരം മൂളി നീ വായോ
പൊന്നുരുക്കും കിനാവായ് നീ വരില്ലേ
മന്ദഹാസം നിലാവായ് നീ തരില്ലേ
നീയെന്നുള്ളിൽ പ്രിയരാഗമല്ലേ
പൊന്നിതൾപ്പൂ വാരിച്ചൂടും കാവിന്നുള്ളിൽ നീ വന്നാൽ
പൊന്നുരച്ചു നാവിൽ ചാർത്തിടാം
തേൻ കിളിപ്പെൺ താളം തുള്ളും കുന്നിൻമേലെ നീ വന്നാൽ
തേനെടുത്തു ചുണ്ടിൽ തേച്ചിടാം
താരുണ്യം തുളുമ്പി നിൽക്കും താഴമ്പൂവായ്
സ്നേഹത്തിൻ ദലങ്ങൾ മൂടും മോഹത്താരായ്
പൂചൂടും സൗന്ദര്യമേ വരൂ നീ
ശ്രീയേകും സൗഭാഗ്യമേ
കിന്നരിപ്പൂമുത്തും ചൂടി രാവിൻ കൂട്ടിൽ നീ വന്നാല്‍
കണ്ണുഴിഞ്ഞു മെയ്യില്‍ മൂടിടാം..ആാ
പള്ളിമേടക്കുന്നിന്മേലെ പാട്ടും പാടി നീ വന്നാല്‍
കൈപിടിച്ചു മുത്തം നല്‍കീടാം
ലാവണ്യം തുടുത്തു നില്‍ക്കും പൂത്തുമ്പിയായ്
തൂമഞ്ഞിന്‍ കണങ്ങള്‍ ചൂടും ദാഹത്താരായ്
തേനൂറും സൌരഭ്യമേ വരൂ
പൂചൂടും സംഗീതമായ്