പ്രദോഷ കുങ്കുമം
പ്രദോഷകുങ്കുമം തിരയില്‍ താഴുമീ
ജനിമൃതിയുടെ പടവില്‍
എന്തിനോ തനിയെയായി നീ
തളര്‍ന്നുപോയി നീ
പ്രദോഷകുങ്കുമം തിരയില്‍ താഴുമീ
ജനിമൃതിയുടെ പടവില്‍
ഒരു മിഴിക്കുടം നിറയെ നോവുകള്‍
ഒരു മിഴിത്തടം നിറയെ നേരുകള്‍
കദനജാലകം തുറന്നു നിന്നിലേയ്-
ക്കിറങ്ങി വന്നതോ നിഴല്‍പ്പിറാവുകള്‍
ഇറങ്ങിവന്നതോ നിഴല്‍പ്പിറാവുകള്‍
പ്രദോഷകുങ്കുമം തിരയില്‍ താഴുമീ
ജനിമൃതിയുടെ പടവില്‍
ഇളകുമോര്‍മ്മയില്‍ കിളിയുണര്‍ന്നുവോ
ഇടറുമോളവും കഥ പറഞ്ഞുവോ
കനലിനുള്ളിലും കുളിരു തന്നൊരാ-
ക്കണിക്കിനാവുകള്‍ വിതുമ്പിവന്നുവോ
കണിക്കിനാവുകള്‍ വിതുമ്പിവന്നുവോ
പ്രദോഷകുങ്കുമം തിരയില്‍ താഴുമീ
ജനിമൃതിയുടെ പടവില്‍
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pradosha kumkumam
Additional Info
ഗാനശാഖ: