ദൂരെ പറന്നുയർന്ന്

ദൂരെ.. പറന്നുയർന്ന് പോകാം..
തീരം.. തേടിയിന്നു പോയിടാം..
ദൂരെ.. പറന്നുയർന്ന് പോകാം..
തീരം.. തേടിയിന്നു പോയിടാം..
നിറമില്ലാതെ മാഞ്ഞതെല്ലാം
മഴവില്ലായ് ഞാൻ കാണുമോ ഇനി
നിറമില്ലാതെ മാഞ്ഞതെല്ലാം
മഴവില്ലായ് ഞാൻ കാണുമോ ഇനി
ചിഞ്ചിലം.. കരയുമീ നൂപുരം..
യാത്രയിൽ.. ഈ വഴിത്താരയിൽ..
ദൂരെ.. പറന്നുയർന്ന് പോകാം..
തീരം.. തേടിയിന്നു പോയിടാം..

പാതയോരത്തെ പാഴ്മരങ്ങളിൽ
കൂടുകൂട്ടുന്ന പൈങ്കിളി
പൊള്ളും വേനലിൽ നിന്റെ ചിറകുകൾ
മെല്ലെ ഉരുകിയമർന്നുവോ
തഴുകുവാൻ താങ്ങുവാൻ
ആരുമില്ലാ അബലയായ്
തഴുകുവാൻ താങ്ങുവാൻ
ആരുമില്ലാ അബലയായ്
എങ്ങുപോയി വസന്തമേ...
ദൂരെ.. പറന്നുയർന്ന് പോകാം..
തീരം.. തേടിയിന്നു പോയിടാം..

കണ്ണുചിമ്മാതെ കൂടെ കൂട്ടിരിക്കും നാം ചാരെ
അകലുകില്ല നാം മറയുകില്ല നാം
കൂട്ടിലണയും വരെയ്ക്കും
അകലുകില്ല നാം മറയുകില്ല നാം
കൂട്ടിലണയും വരെയ്ക്കും
ആകാശമാകെ നീയെൻ ചാമരം
നിന്നരികെ നിഴലായ് ചേർന്നിരുന്നിടാം...
വീണ്ടും.. സ്നേഹമലർ പൂക്കും..
നിൻ പുഞ്ചിരി തേടിയിന്നു പോയിടാം..
വീണ്ടും സ്നേഹമലർ പൂക്കും..
നിൻ പുഞ്ചിരി തേടിയിന്നു പോയിടാം..
നിറമില്ലാതെ മാഞ്ഞതെല്ലാം
മഴവില്ലായ് നീ കാണുമൊരു നാൾ
നിറമില്ലാതെ മാഞ്ഞതെല്ലാം
മഴവില്ലായ് നീ കാണുമൊരു നാൾ
വീണ്ടും.. സ്നേഹമലർ പൂക്കും..
നിൻ പുഞ്ചിരി.. തേടിയിന്നു പോയിടാം..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Doore Parannuyarnn

Additional Info

Year: 
2017