ചെമ്പകക്കൊമ്പിൽ
ചെമ്പകക്കൊമ്പിൽ.. തന്നന്നം പാടുന്ന
കുഞ്ഞാറ്റക്കിളി പോയതെന്തേ....
കന്നി നിലാവിന്റെ മായാമഞ്ചൽ തേടി പറന്നതാണോ
പുതുലോകം കണ്ടതാണോ.... (2)
സ്വപ്‌നങ്ങൾ.. കൊണ്ടൊരു കൊട്ടാരം
വർണ്ണങ്ങൾ കൊണ്ടൊരു കൂടാരം...
മായാലോകം നിന്നെ നോക്കി മാടിവിളിച്ചതാണോ..
പുതുജാലം കണ്ടതാണോ...
ചെമ്പകക്കൊമ്പിൽ.. തന്നന്നം പാടുന്ന
കുഞ്ഞാറ്റക്കിളി പോയതെന്തേ....
കന്നി നിലാവിന്റെ മായാമഞ്ചൽ തേടി പറന്നതാണോ
പുതുലോകം കണ്ടതാണോ....
പതിനാലാം രാവിനും..
ഈ.. വളപ്പൊട്ടിനും എന്നെന്നും..
ഒരു പ്രായമോ.. പൂങ്കുയിലേ...
നറു പുഞ്ചിരിയും പൂമിഴിയും
വാടിവീണു പോവതെന്തേ.. ആവാരം കിളിയേ
കഥ ചൊല്ലൂ.. പൈങ്കിളിയേ...
ചെമ്പകക്കൊമ്പിൽ.. തന്നന്നം പാടുന്ന
കുഞ്ഞാറ്റക്കിളി പോയതെന്തേ....
കന്നി നിലാവിന്റെ മായാമഞ്ചൽ തേടി പറന്നതാണോ
പുതുലോകം കണ്ടതാണോ....
ഋതു പലതും മാറുമ്പോൾ...
വർണ്ണങ്ങളെല്ലാം മായുമ്പോൾ
തിരികേ വരൂ.. ഈ.. വഴിയേ..
പുതുപുലരിക്കായ്.. പൂവനിയിൽ
നൂറുനൂറു പൂക്കളെങ്ങും പൂത്തു നിൽക്കുന്നു
വർണ്ണ ജാലം.. തീർക്കുന്നു..
ചെമ്പകക്കൊമ്പിൽ.. തന്നന്നം പാടുന്ന
കുഞ്ഞാറ്റക്കിളി പോയതെന്തേ....
കന്നി നിലാവിന്റെ മായാമഞ്ചൽ തേടി പറന്നതാണോ
പുതുലോകം കണ്ടതാണോ....