കടലമ്മ വിളിച്ചപ്പം

ഏ ...ഏ... ഏഹേഹേ...

കടലമ്മ വിളിച്ചപ്പം കൈനീട്ടി ചെന്നേ ഞാൻ...
കരനെഞ്ച് വിളിച്ചപ്പം കനിവോടെ വിളിച്ചപ്പം
പുരയൊന്നു ചമയ്ക്കാനോടിച്ചെന്നേ.. ഞാൻ...
തിരിയൊന്നു കൊളുത്താനോടിച്ചെന്നേ.. ഞാൻ..

കൂട്ടായൊരു പൊന്നരയത്തി ...
കൂരയിലൊരു നാളെത്തീ...
കുഞ്ഞുങ്ങളുമുണ്ടായപ്പം
കുടിലിൽ ചിരിനുര കുത്തീ....
വയറെരിയും നേരത്തകലെ..
വലയെറിയാൻ പോയേ.. ഞാൻ...
തിരികേ ഞാൻ വന്നപ്പം... കൂരയില്ല...
പോന്നരയി പെണ്ണില്ല...
കണ്ണിനും കണ്ണായെൻ കുഞ്ഞുമക്കളുമില്ല..
കണ്ണിനും കണ്ണായെൻ..
കണ്ണിനും കണ്ണായെൻ കുഞ്ഞുമക്കളുമില്ല...
ഏ...ഏഹേ..ഹേ...
കടൽ പെറ്റ കരയേയും.. കടൽ തിന്നുമെന്നുള്ള
കഥയോർത്താൽ മുത്തശ്ശിക്കഥയെന്നും പതിരല്ല
പതിരല്ല....ഏഹേ..ഹേ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kadalamma vilichappam

Additional Info

Year: 
2017

അനുബന്ധവർത്തമാനം