തോം തിത്തോം
തോം തിത്തോം തിത്തോം തിമൃതോം കടുതുടി തട്ടി താളം കൊട്ടി പട്ടം കെട്ടി കോലം വെട്ടി പട തുടര്
തെയ്യം തുള്ളി താളം തുള്ളി കളി തുടര്...(2)
പതിനെട്ടടവും പകിടകളും വടിവിൽ തടയും പിടിവലിയും
നെട്ടോട്ടം കൂട്ടിപ്പായും കൂട്ടം
ഇത് കിണ്ടാട്ടകൂത്താടിന്റെ കൂട്ടം
തോം തിത്തോം തിത്തോം തിമൃതോം കടുതുടി തട്ടി താളം കൊട്ടി പട്ടം കെട്ടി കോലം വെട്ടി പട തുടര്
തെയ്യം തുള്ളി താളം തുള്ളി കളി തുടര്...
ചിങ്കാരപ്പുങ്കും കാട്ടി ചെഞ്ചോലക്കണ്ണോടെ
പുലിവേഷം കെട്ടിച്ചുറ്റി പീക്കിരി കാട്ടല്ലേ...(2)
തണ്ട് നടിച്ചൊരു വണ്ടന് പണ്ടൊരു ഗുണ്ട് കിടച്ച കഥാന്തരമെന്നൊരു ഫലിതം..ഫലിതം....ഫലിതം....ഫ....ഫ....(2)
ഇത് കഥകണ്ടൊരു മണ്ടശിരോമണി ഭീര പരാക്രമനായ്
ഒരു ചെറു ഭൂവിന് തെണ്ടി നടന്നൊരു പടുകുഴി തോണ്ടുകയായ്
മതിയടിയീ തിരുചരിതം പിടലിയിൽ ഞാൻ ഇടി തരുവേൻ
അടിയെടാ പിടിയെടാ പടിയട തുടരെടാ തിരുതട തിമൃതെടാ മരമടയാ....
തോം തിത്തോം തിത്തോം തിമൃതോം കടുതുടി തട്ടി താളം കൊട്ടി പട്ടം കെട്ടി കോലം വെട്ടി പട തുടര്
തെയ്യം തുള്ളി താളം തുള്ളി കളി തുടര്...
മാളോരേ കെണിയിൽ വീഴ്ത്താൻ
മഷിനോട്ടം തട്ടിപ്പായ്ക്കി
മന്ത്രങ്ങൾ തന്ത്രം കാട്ടി കാവടിയാടല്ലേ (2)
തൊത്തി നടന്നൊരു മർക്കടനിന്നൊരു പൊക്കണമേറ്റി നടന്നു വരുന്നത് ഫലിതം....ഫലിതം.......ഫലിതം...ഹാ ഹാ (2)
പുതിയൊരു ഭീകരമാന്ത്രിക താന്ത്രിക ശൂര പിഷാരണനായ്
ഇവിടൊരു മാരക ഘോര ഭയങ്കര പാറ തുരക്കുകയോ
പടതുടരാം വെടിപുകയാം അടിതടയാം
അടിയെടാ പിടിയെടാ പടിയട തുടരെടാ
തിരുതട തിമൃതെടാ മരമടയാ....(പല്ലവി)