മദ്ധ്യാഹ്ന സൂര്യന്റെ

മദ്ധ്യാഹ്ന സൂര്യന്റെ മന്ദസ്മിതങ്ങളെ
മധുമാസമറിയാതെ പോയോ (2)
സന്ധ്യകൾ.. പോലുമാ സ്നേഹ സാരംഗിയെ
നെഞ്ചോടു ചേർക്കാതെ പോയോ
മദ്ധ്യാഹ്നസൂര്യന്റെ മന്ദസ്മിതങ്ങളെ...
മധുമാസമറിയാതെ പോയോ

ആരുടെ കനവിലേ നന്മയിൽ നിന്നും
ആറടി മണ്ണ് പതിച്ചു കിട്ടും
വേദാന്ത ജന്മത്തിൻ വേനൽ വേദന
കാലമേ.. നീയും തിരിച്ചറിഞ്ഞോ
മദ്ധ്യാഹ്ന സൂര്യന്റെ മന്ദസ്മിതങ്ങളേ
മധുമാസമറിയാതെ പോയോ

നേരിന്റെ നെറുകയിൽ മൃതിയുടെ മൗനം
അവസാന നിദ്രയും കൊതിച്ചു നിൽപ്പൂ
കടലാഴമുണരുന്ന നീതി പ്രവാഹമേ...
കൈത്തിരി മുന്നിൽ തെളിച്ചു വെയ്ക്കൂ‍
മദ്ധ്യാഹ്ന സൂര്യന്റെ മന്ദസ്മിതങ്ങളെ
മധുമാസമറിയാതെ പോയോ
സന്ധ്യകൾ പോലുമാ.. സ്നേഹ സാരംഗിയെ
നെഞ്ചോടു ചേർക്കാതെ പോയോ
മദ്ധ്യാഹ്ന സൂര്യന്റെ മന്ദസ്മിതങ്ങളെ...
മധുമാസമറിയാതെ പോയോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Madhyanna Sooryante