നാട്ടിൽ വരാമോ
നാട്ടിൽ വരാമോ - നാട്ടിൽ വരാമോ
കാട്ടുപെണ്ണേ ഓഹോ കാട്ടുപെണ്ണേ
എന്റെകൂടെ നാട്ടിൽ വരാമോ
നാട്ടിൽ വരാമോ - നാട്ടിൽ വരാമോ
നാട്ടിൽ വന്നാൽ എനിക്കിരിക്കാൻ
കൊട്ടാരമുണ്ടോ - നാട്ടിൽ വന്നാൽ
നാട്ടിൽ വന്നാൽ എനിക്കിരിക്കാൻ
കൊട്ടാരമുണ്ടോ - കൊട്ടാരത്തിൽ
കൊമ്പനാനക്കുട്ടികളുണ്ടോ
ഉണ്ടേ - നാട്ടിൽ വരാമോ - നാട്ടിൽ വരാമോ
ഓഹോ കാട്ടുപെണ്ണേ - എന്റെ കാട്ടുപെണ്ണേ
നാട്ടിൽ വരാമോ
പവിഴം കൊണ്ടൊരു കൊട്ടാരം
പണിതു തരാം ഞാൻ
പൊന്നു കൊണ്ട് പുളിശ്ശേരി
വെച്ചുതരാം ഞാൻ
(നാട്ടിൽ വരാമോ ... )
പാടിയുറക്കാനവിടെ നല്ല പക്ഷികളുണ്ടോ
ഓടിക്കളിക്കാനവിടെ നല്ല മാനുകളുണ്ടോ
നിനക്കു വേണ്ടി മാനുമാകാം പക്ഷിയുമാകാം
എനിക്കുവേണ്ടി പൊന്നേ നീയെൻ ഭാര്യയാകുമോ
ഭാര്യയാകുമോ ഭാര്യയാകുമോ ഭാര്യയാകുമോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Naattil varaamo
Additional Info
Year:
1965
ഗാനശാഖ: