പാതിമയക്കത്തിൽ
Music:
Lyricist:
Singer:
Film/album:
ആ..
പാതിമയക്കത്തിൽ കേട്ടു ഞാൻ
പാതി സ്വരങ്ങളാൽ കോർത്ത ഗാനം..
എഴുതിയതാരാണാ വരികൾ..
തഴുകിയതാരാണാ ശ്രുതികൾ ..
ശ്രുതികൾ ..ശ്രുതികൾ..
തഴുകിയതാരാണാ ശ്രുതികൾ...
ആ മൃണാല തന്ത്രിയിലുണർന്നത് പ്രണയഗാനമോ
വിരഹഗാനമോ..
അകലെ ഏതോ ചില്ലയിലിരുന്നു
തരളിതയായൊരു പക്ഷി മൂളും ..
അഭൗമമാം കൂജനമോ...
ആ ...
പാതിമയക്കത്തിൽ കേട്ടു ഞാൻ
പാതി സ്വരങ്ങളാൽ കോർത്ത ഗാനം
മൗനം നിറയും നിമിഷങ്ങളിൽ..
കാതരമാമൊരു മൃദുരവമായ്..
കാതിലോതുമൊരു മർമ്മരമായ് ..
ആ ഗാനം നിന്നെ പുണരുന്നുവോ
ഓർമ്മകൾ നിന്നെ തഴുകുന്നുവോ ..
പാതിമയക്കത്തിൽ കേട്ടു ഞാൻ
പാതി സ്വരങ്ങളാൽ കോർത്ത ഗാനം
എഴുതിയതാരാണാ വരികൾ..
തഴുകിയതാരാണാ ശ്രുതികൾ ..
ശ്രുതികൾ ..ശ്രുതികൾ..
തഴുകിയതാരാണാ ശ്രുതികൾ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pathimayakkathil
Additional Info
Year:
2016
ഗാനശാഖ: